Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമുഖ ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ റാഹത് ഇന്ദോരി കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. ജന്മദേശമായ മധ്യപ്രദേശിലെ ഇന്ദോറില്‍ വെച്ചായിരുന്നു മരണം. 70 വയസായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ശ്രീ ഓറോഭിന്ദോ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. പ്രണയത്തിന്റെ, മരണത്തിന്റെ, രാഷ്ട്രീയത്തിന്റെ എല്ലാം ഗന്ധമുള്ള അദ്ദേഹത്തിന്റെ ഷായരികള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. 

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉള്ള സമരങ്ങള്‍ക്കും അതുപോലെ ഉള്ള ജനകീയ പ്രതിരോധങ്ങളിലും എല്ലാം പ്രതിഷേധക്കാര്‍ക്ക് ആവേശം പകര്‍ന്ന വരികളായിരുന്നു അദ്ദേഹത്തിന്റേത്. അടിയന്തരാവസ്ഥ സമയത്തടക്കം പോലീസ് നടപടികള്‍ നേരിടേണ്ടി വന്ന രാഷ്ട്രീയ കവി കൂടിയാണ് റാഹത്ത് ഇന്‍ഡോറി.

ബോളിവുഡ് ഗാനങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. ഉദിത് നാരായനും അല്‍ക യാഗ്‌നിക്കും അനുരാധ പദുവാളും അടക്കമുള്ള പ്രശസ്ത ഗായകരെല്ലാം ആ വരികള്‍ ഏറ്റുപാടി.

കടുത്ത ന്യൂമോണിയ ബാധയുണ്ടായിരുന്ന അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചതായും രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

തനിക്ക് കൊറോണ ബാധിച്ചതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. ബോളിവുഡിലെ നിരവധി ജനപ്രിയ ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച വ്യക്തിയാണ് റാഹത് ഇന്ദോരി. രാജ്യത്തുടനീളം നിരവധി ഉറുദു കാവ്യ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു അദ്ദേഹം. 'ഇന്ത്യയുടെ മണ്ണില്‍ എല്ലാവരുടേയും രക്തം കലര്‍ന്നിട്ടുണ്ട്. ആരുടേയെങ്കിലും തറവാടു സ്വത്തല്ല' എന്ന പ്രശസ്തമായ വരികള്‍ റാഹത് ഇന്ദോരിയുടേതാണ്.

Readers Comment

Add a Comment