Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി മഞ്ജു വാര്യർ ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും ചുവടുവെക്കുന്നു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കയറ്റത്തിലൂടെയാണ് താരം നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. മഞ്ജു തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. മഞ്ജു വാര്യർ പ്രൊഡക്‌ഷൻസ്, നിവ് ആർട് മൂവീസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ , ഷാജി മാത്യു , അരുണ മാത്യു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ദുർഗ്ഗക്കും, ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ഹിമാലയൻ നിരകളിലൂടെയുള്ള ട്രക്കിങ് ആണ് ചിത്രത്തിൽ വിഷയമാകുന്നത്. മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് ഈറ്റില്ലമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തിരക്കഥ സനൽ കുമാർ ശശിധരന്റേത് തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സിനിമ സംഘം ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങിയത് വലിയ വാർത്ത ആയിരുന്നു.

Readers Comment

Add a Comment