Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളികള്‍ എക്കാലവും ആഘോഷമാക്കിയ സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി നായകനായി എത്തിയ വല്ല്യേട്ടന്‍. നിരവധി ആരാധകരാണ് വല്ല്യേട്ടന് ഉള്ളത്. കൈരളി ടി.വിയില്‍ വല്ല്യേട്ടന്‍ സിനിമ കൂടുതല്‍ തവണ പ്രദര്‍ശിപ്പിക്കുന്നതിനെ നിരവധി പേര്‍ ട്രോള്‍ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ വല്ല്യേട്ടന്‍ സിനിമ പ്രേക്ഷകര്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

വല്ല്യേട്ടന്‍ റീ മാസ്റ്റര്‍ ചെയ്ത് ഹൈ ക്വാളിറ്റിയില്‍ പുറത്തിറക്കാന്‍ പോകുകയാണ്. ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ എച്ച്.ഡി വേര്‍ഷന്‍ പുറത്ത് ഇറക്കുന്നത്.

നേരത്തെ കാക്കകുയില്‍, കളിപ്പാട്ടം, കമ്മീഷ്ണര്‍, ദി ട്രൂത്ത്, ദേവദൂതന്‍ തുടങ്ങി നിരവധി സിനിമകളും അതിലെ ഗാനങ്ങളും മാറ്റിനി നൗ റീമാസ്റ്റര്‍ ചെയ്ത് മികച്ച ദൃശ്യമികവോടെ പുറത്ത് ഇറക്കിയിട്ടുണ്ട്.

സിനിമാ പ്രേമികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മോശം ക്വാളിറ്റിയിലുള്ള വീഡിയോകള്‍. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ പലതും ഇപ്പോള്‍ മോശം ക്വാളിറ്റി പ്രിന്റാണ് ഉള്ളത്.

സിനിമ ഡിജിറ്റലിലേക്ക് മാറുന്നതിന് മുമ്പുള്ള പല സിനിമകളും ഗാനങ്ങളും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ നല്ല പ്രിന്റ് ഇല്ലാത്തത് പലപ്പോഴും ഈ സിനിമകളുടെ മികച്ച അനുഭവങ്ങള്‍ തടസ്സപെടുത്താറുണ്ട്.

 

Readers Comment

Add a Comment