Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ-ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. 44 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈ മലാദ് വെസ്റ്റ് അഹിന്‍സാ മാര്‍ഗിലെ വാടക വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ വാച്ച്‌മാനാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി സീനിയര്‍ പൊലീസ് ഇന്‍സ്പെകടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് അറിയിച്ചു.

കഹാനി ഘര്‍ ഘര്‍ കി, ഇസ് പ്യാര്‍ കോ ക്യാം നാം ദൂന്‍, ക്യുന്‍കി സാസ് ഭി കഭി ബഹു തി തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിൽ സമീര്‍ അഭിനയിച്ചിരുന്നു. യെഹ് റിഷ്തേ ഹൈ പ്യാര്‍ കെയിലെ കുഹുവിന്റെ അച്ഛന്‍ വേഷമാണ് സമീറിനെ ജനപ്രിയനാക്കിയത്.

Readers Comment

Add a Comment