Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കമല്‍ഹാസന്‍ സൈക്കോ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു സികപ്പു റോജാക്കള്‍. 1978ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കമല്‍ഹാസനെ കൂടാതെ ശ്രീദേവിയായിരുന്നു മുഖ്യവേഷത്തെ അവതരിപ്പിച്ചത്. 175 ദിവസത്തോളം തിയ്യേറ്ററുകളില്‍ ഓടിയ ആ ചിത്രം സംവിധാനം ചെയ്തത് ഭാരതി രാജയാണ്.
പ്രമുഖ ബിസിനസുകാരന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ ചിത്രത്തിലെത്തിയത്. രതിയിലേര്‍പ്പെട്ട ശേഷം സ്ത്രീകളെ കൊന്നുകളയുന്ന സ്വഭാവമുള്ള വ്യക്തിയായാണ് കമല്‍ഹാസന്‍ ചിത്രത്തില്‍.
ഇപ്പോള്‍ വീണ്ടും ചിത്രം ചര്‍ച്ചകളിലെത്തുകയാണ്. അതിന് കാരണം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടാണ്. സിഗപ്പുറോജാക്കള്‍ സംവിധാനം ചെയ്ത ഭാരതി രാജയുടെ മകനായമനോജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ മുന്‍നിര അഭിനേതാക്കളെ ചിത്രത്തില്‍ അണിനിരത്താനാണ് മനോജിന്റെ പദ്ധതി. അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് നടക്കും.