Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


സ്വജനപക്ഷപാതത്തിനെതിരായ വിമര്‍ശനങ്ങളെ എതിര്‍ത്ത് ബോളിവുഡ് നടി കരീന കപൂര്‍. ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. പരാജയപ്പെട്ടു പോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട പട്ടിക തനിക്ക് പറയാന്‍ കഴിയും. സിനിമാ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ സ്വജനപക്ഷപാതം മതിയാവില്ല എന്നും കരീന പറഞ്ഞു. ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിലാണ് കരീനയുടെ വെളിപ്പെടുത്തല്‍.


'21 വര്‍ഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ സ്വജനപക്ഷപാതം മതിയാവില്ല. അത് ഒരിക്കലും സാധ്യമാവില്ല. പരാജയപ്പെട്ടു പോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട പട്ടിക തന്നെ എനിക്ക് പറയാന്‍ കഴിയും. എനിക്കും പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നത് വിചിത്രമായി തോന്നാം. പക്ഷേ, അതാണ് സത്യം. 10 രൂപയുമായി ട്രെയിനില്‍ സിനിമ അഭിനയിക്കാനെത്തിയരെപ്പോലെയൊന്നുമല്ല. എങ്കിലും ഞാനും കഷ്ടപ്പെട്ടുണ്ട്.''- കരീന പറയുന്നു.

''ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അക്ഷയ് കുമാറിന്റെയും ഷാരൂഖ് ഖാന്റെയും ഉദാഹരണം എടുക്കാം. കാണാന്‍ താത്പര്യമില്ലാത്തവര്‍ സിനിമ കാണാതിരിക്കട്ടെ. അല്ലാതെ ഇത്തരം ചര്‍ച്ചകളൊക്കെ അനാവശ്യമാണ്.''- നടി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യക്ക് ശേഷമാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെപ്പറ്റി ചര്‍ച്ചകള്‍ സജീവമായത്. ജൂണ്‍ 14ന് പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസില്‍ അറിയിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് 56 പേരെയാണ് നിലവില്‍ ചോദ്യം ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ മുംബൈ-ബീഹാര്‍ പൊലീസ് തമ്മില്‍ തര്‍ക്കം തുടരുകയാണ്.

 

Readers Comment

Add a Comment