Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ബോളിവുഡ് നടി രധിക ആപ്‌തെയുടെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ 'എ കോള്‍ ടു സ്‌പൈ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള ലിഡിയ ഡീന്‍ പില്‍ച്ചര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെയാണ് രാധിക ആപ്‌തെ അവതരിപ്പിക്കുക. ഒക്ടോബര്‍ 2ന് സിനിമ തീയറ്ററുകളിലെത്തും. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴിയും സിനിമ റിലീസ് ചെയ്യും. 2019 ജൂണ്‍ 21ന് എഡിന്‍ബര്‍ഗ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. യുദ്ധസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ രൂപം നല്‍കിയ ചാരസംഘടനയുടെ കഥയാണ് സിനിമ പറയുന്നത്. മരക്കാലുകളുടെ സഹായത്തോടെ ജീവിക്കുന്ന വിര്‍ജീനിയ ഹാള്‍ എന്ന അമേരിക്കന്‍ യുവതിയെയും നൂര്‍ ഇനായത്ത് ഖാന്‍ എന്ന ഇന്ത്യന്‍ മുസ്ലിം യുവതിയെയുമാണ് സംഘടന ചാരവൃത്തിക്കായി തിരഞ്ഞെടുക്കുന്നത്. നൂര്‍ ഇനായത്ത് ഖാന്റെ വേഷമാണ് രാധിക അവതരിപ്പിക്കുക. നാസി അധിനിവേശ ഫ്രാന്‍സിന്റെ സഹായത്തിനായി ബ്രിട്ടണ്‍ അയച്ച ചാരയായിരുന്നു നൂര്‍ ഇനായത്ത്. യുദ്ധത്തിനിടെ ചതിയില്‍ പെട്ട് പിടിക്കപ്പെട്ട ഇവരെ പിന്നീട് ഹിറ്റ്ലര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയക്കുകയും അവിടെ വെച്ച് തൂക്കിലേറ്റുകയും ചെയ്തു.

മരണത്തിനു ശേഷം ബ്രിട്ടണിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ജോര്‍ജ് ക്രോസ് നല്‍കി ഇവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിച്ചിരുന്നു. ആപ്തയെ കൂടാതെ സാറ മേഗന്‍ തോമസ്, സ്റ്റാന കാറ്റിച്, റോസിഫ് സതര്‍ലന്‍ഡ് തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു.

 

Readers Comment

Add a Comment