Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:17 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


'ഓമലാളേ നിന്നെ ഓര്‍ത്ത്...'എന്ന ഒറ്റ ഗസലിലൂടെ ഗസല്‍ പ്രേമികളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് കണ്ണൂര്‍കാരനായ റാസ റസാഖും ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ഇംതിയാസ് ബീഗവും. ഇപ്പോഴിതാ അവരോടൊപ്പം മകള്‍ സൈനബ് ഉല്‍ യുസ്‌റയും ചേര്‍ന്ന് പാടിയ 'നീയെറിഞ്ഞ കല്ല്' എന്ന ഗാനം യൂട്യൂബില്‍ തരംഗമാവുകയാണ്.

സൈനു എന്നാണ് ഈ ഏഴു വയസ്സുകാരിയുടെ ചുരുക്കപ്പേര്. ഉമ്മയ്ക്കും ഉപ്പയ്ക്കും ഒപ്പം ഗസല്‍ വേദിയില്‍ പാടാറുമുണ്ട് സൈനു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ 'കണികാണും നേരം' എന്ന പാട്ട് ഉമ്മ ഇംതിയാസിനോടൊപ്പം പാടി വൈറലായ ആളുമാണ് സൈനു.

ഗസല്‍ ഗാനശാഖയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കിയത് ഉമ്പായിയാണ്. മലയാളത്തില്‍ ഗസലുകള്‍ ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച് പാടി ഇബ്രാഹിം എന്ന ഉമ്പായി ഗസലിനെ ജനകീയമാക്കി. അതേ വഴിയിലൂടെയാണ് ഗസല്‍ ദമ്പതിമാരായ റാസയും ബീഗവും സഞ്ചരിക്കുന്നത്. എവിടെയോ ഒരാളെന്നെ, കരയകലും കപ്പല് പോലെ, ഹൃദയങ്ങള്‍ ഒന്നാവും, മഴചാറും ഇടവഴിയില്‍, ഇത്രമേല്‍ പൊള്ളുന്ന തീയാണ് നീ എന്നിവയാണ് റാസയും ബീഗവും ചേര്‍ന്ന് പാടി ഹിറ്റായ ഗസലുകള്‍.

'നീ എറിഞ്ഞ കല്ല് പാഞ്ഞ് മാനത്തമ്പിളി പാതി മുറിഞ്ഞ് തോട്ടുവരമ്പില്‍ വീണതെന്ന് പൊള്ള് പറഞ്ഞില്ലേ....'എന്നുള്ളതാണ് പുതിയ ഗസലിന്റെ വരികള്‍. ഷഹൂല്‍ ഹമീദാണ് വരികള്‍ എഴുതിയിരിക്കുന്നത്. റാസ റാസാഖാണ് സംഗീതം നല്‍കിയിരിക്കുന്നത്. റാസ റസാഖും ഇംതിയാസ് ബീഗവും സൈനുവും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ജൂലൈ 30നാണ് ഗാനം പുറത്തിറങ്ങിയത്. ഗാനം പുറത്തിറങ്ങി മൂന്ന് ദിവസമായപ്പോഴേക്കും ഇതിനകം രണ്ട് ലക്ഷത്തിലേറെ കാഴ്ചക്കാരെ യൂട്യൂബില്‍ നേടി കഴിഞ്ഞിട്ടുണ്ട്.

 

 

Readers Comment

Add a Comment