Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

മതത്തിന്റെ പേരില്‍ ആളുകള്‍ തന്നെ വിലയിരുത്തുന്നുകൊണ്ട് അധികാരത്തിലിരിക്കുന്നവരെ കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയുന്നില്ലെന്ന് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാന്‍. താന്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവനായതിനാല്‍ പല സുഹൃത്തുക്കളും തന്നോട് സംസാരിക്കുന്നത് പോലും നിര്‍ത്തിയെന്നും ബാബില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ബാബില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'അധികാരത്തിലിരിക്കുന്നവരെ കുറിച്ചുള്ള എന്റെ അഭിപ്രായം എനിക്ക് പറയാന്‍ കഴിയുന്നില്ല. എനിക്കു ചുറ്റുമുള്ള വലിയൊരു സംഘം പറയുന്നത് അങ്ങനെ ചെയ്താല്‍ എന്റെ കരിയര്‍ അവസാനിക്കുമെന്നാണ്. എനിക്ക് ഭയം തോന്നി. മതത്തിന്റെ പേരില്‍ എന്നെ വിലയിരുത്തുന്നത് എനിക്ക് ഇഷ്ടമല്ല. ഞാന്‍ എന്നാല്‍ മതം അല്ല. രാജ്യത്തെ മറ്റുള്ളവരെ പോലെ ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്'- ബാബില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

'എന്നെ ദേശദ്രോഹിയെന്ന് വിളിക്കരുത്': മതത്തിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നുവെന്ന് ഇര്‍ഫാന്‍ ഖാന്റെ മകന്‍
മറ്റൊരു സ്റ്റോറിയില്‍ ഈദിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്- 'വെള്ളിയാഴ്ചത്തെ ഈദ് അവധി ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ രക്ഷാബന്ധന്‍ അവധിക്ക് ഒരു മാറ്റവുമില്ല. ശരി, പ്രശ്‌നമില്ല. പെരുന്നാളില്ലാത്ത ശനിയാഴ്ച ഞാന്‍ പെരുന്നാള്‍ ആഘോഷിച്ചോളാം'.

നമ്മുടെ മനോഹരമായ മതേതര ഇന്ത്യ വീണ്ടും ഭിന്നിപ്പിലേക്ക് തിരിച്ചുപോകുന്നതില്‍ ശരിക്കും ഭയം തോന്നുന്നുവെന്നും ബാബില്‍ പറയുന്നു. താന്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവനായതിനാല്‍ പല സുഹൃത്തുക്കളും തന്നോട് സംസാരിക്കുന്നത് പോലും നിര്‍ത്തി. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, മനുഷ്യ സുഹൃത്തുക്കള്‍.. അവരുടെ അസാന്നിധ്യം അനുഭവപ്പെടുന്നുവെന്നും ബാബില്‍ വിശദീകരിച്ചു.

'ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു. എന്നെ ദേശദ്രോഹിയെന്നു വിളിക്കരുത്. ഞാന്‍ ഉറപ്പായും പറയുകയാണ്. എന്നെ അങ്ങനെ വിളിക്കാന്‍ നില്‍ക്കരുത്. ഞാനൊരു ബോക്സറാണ്. അങ്ങനെ വിളിക്കുന്നവരുടെ മൂക്കില്‍ ഇടിക്കും'- ബാബില്‍ വ്യക്തമാക്കി. തന്നോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി ബാബില്‍ നന്ദി പറഞ്ഞു. താനുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ബാബില്‍ പറഞ്ഞു

 

Readers Comment

Add a Comment