Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടന്‍ മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കപ്പേള. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി, സുധികോപ്പ തുടങ്ങിയവരാണ് കപ്പേളയില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. തിയേറ്ററില്‍ റീലീസ് ചെയ്ത സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റീലീസ് ചെയ്തതോടെ കപ്പേള വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. സിനിമയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം നെറ്റ്ഫ്ളിക്സില്‍ കേരള പൊറോട്ട ഉണ്ടാക്കിയിരിക്കുകയാണ് ചിത്രത്തിലെ നായികയായ അന്ന ബെന്‍. നെറ്റ്ഫ്ളിക്സ് ഇന്ത്യയ്ക്ക് വേണ്ടിയാണ് അന്ന പൊറോട്ട ഉണ്ടാക്കിയത്.
നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ പ്രശസ്ത യൂട്യൂബ് ഷോ ആയ മെനു പ്ലീസില്‍ അന്ന ബെന്‍ അതിഥിയായി എത്തുകയായിരുന്നു. വെര്‍ച്വലായി അവതാരകനായ നിഖിലിനെ പൊറോട്ട ഉണ്ടാക്കാന്‍ പഠിപ്പിച്ച അന്ന തന്റെ അടുക്കളയിലും പെറോട്ട ഉണ്ടാക്കി.
പുതിയ സിനിമകളും പാചകവും കൂട്ടിയിണക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് മെനു പ്ലീസ്. അന്നയുടെ പൊറോട്ട മേക്കിംഗ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
22.55°C








