Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആമസോൺ കാടുകളിലെ തീ അണക്കാൻ സാമ്പത്തിക സഹായം നൽകിയ ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോയെ പ്രശംസിച്ച് നടൻ ജോജു ജോർജ്. ലോക മാധ്യമങ്ങൾ ആമസോൺ വിഷയം അവഗണിച്ചപ്പോൾ അത് പുറത്തു കൊണ്ട് വന്നത് ഡികാപ്രിയോയുടെ നീക്കങ്ങൾ ആണെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

'ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്,ലോക മാധ്യമങ്ങൾ ആമസോണിൽ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തു കൊണ്ട് വന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിനു ശേഷമാണ് യു എൻ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പൊ ആമസോണിനു വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവർത്തിയാണ് വേണ്ടതെന്നു ലിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ.'   ജോജുവിന്റെ കുറിപ്പ് ഇങ്ങനെ. എർത്ത് അയലൻസ് എന്ന സംഘടനയുമായി സഹകരിച്ചാണ് ലിയനാർഡോ ഡികാപ്രിയോ ആമസോൺ കാടുകളിലെ തീയണക്കാൻ ശ്രമിക്കുന്ന സന്നദ്ധ സംഘടനകൾക്കും തദ്ദേശീയർക്കും ധന സഹായം നൽകുന്നത്.

Readers Comment

Add a Comment