Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാളകള്‍ ഇല്ലാത്തതിനാല്‍ തന്റെ രണ്ട് പെണ്‍മക്കളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന നാഗേശ്വര റാവു എന്ന കര്‍ഷകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. കര്‍ഷകന് സഹായവുമായി നടന്‍ സോനു സൂദ് രംഗത്തെത്തിയിരിക്കുകയാണ്. നിലം ഉഴാനുള്ള കാളകളെയല്ല, ട്രാക്ടറാണ് താരം കര്‍ഷകന് സമ്മാനിച്ചത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും’ വീഡിയോ പങ്കുവെച്ച് താരം കുറിച്ചു.

ചിറ്റൂരിലെ മദനപ്പള്ളിയില്‍ ചായക്കട നടത്തുകയായിരുന്നു നാഗേശ്വര റാവു. കൊറോണ വൈറസ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കട അടയ്ക്കേണ്ടി വന്നു. ഇതോടെ ജീവിതമാര്‍ഗം നിലച്ചു. തന്റെ ഗ്രാമമായ മഹല്‍രാജ് പള്ളിയില്‍ തിരിച്ചെത്തിയ റാവു വീണ്ടും കാര്‍ഷിക മേഖലയിലേക്ക് കടക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

സോനു സൂദിന്റെ സഹായം ലഭിച്ചതിന് പിന്നാലെ ടിഡിപി നേതാവ് എന്‍ ചന്ദ്രശേഖര റാവു കുടുംബവുമായി ബന്ധപ്പെട്ടു. ചന്ദ്രശേഖര റാവുവിന്റെ നാട് കൂടിയാണ് ചിറ്റൂര്‍. നടന്റെ സോനു സൂദിന്റെ സഹായത്തെ അദ്ദേഹം അഭിനന്ദിച്ചു. രണ്ടു പെണ്‍മക്കളുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു.

Readers Comment

Add a Comment