Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളികള്‍ക്ക് വാനമ്പാടിയെന്നാല്‍ മുഖം നിറയെ പുഞ്ചിരിയുള്ള കെ.എസ് ചിത്രയാണ്. ഈണ സൗന്ദര്യത്താല്‍ കേരളക്കരയാകെ തന്റെ ശബ്ദത്തില്‍ കെട്ടിയിട്ട ഗായികയാണ് കെ.എസ് ചിത്ര. കേരളത്തിന്റെ ഗാനവിസ്മയം ഇന്ന് 57ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി ചിത്ര പാടാത്ത ഭാഷകളില്ല. വിവിധ ഭാഷകളിലായി ഭാഷകളിലായി ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍ സിനിമകള്‍ക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ല്‍ പത്മശ്രീ പുരസ്‌കാരവും ചിത്രക്ക് ലഭിച്ചു.
എം.ജി. രാധാകൃഷ്ണന്‍ ആണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്ക് അവസരം നല്‍കിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടി. ഒരു വര്‍ഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു.
രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തില്‍ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികള്‍ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി. തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ 'വാനമ്പാടി' എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവര്‍ണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു.
തെന്നിന്ത്യന്‍ വാനമ്പാടി എന്നതു കൂടാതെ 'ഫീമെയില്‍ യേശുദാസ് ' എന്നും 'ഗന്ധര്‍വ ഗായിക' എന്നും 'സംഗീത സരസ്വതി', ' ചിന്നക്കുയില്‍' , 'കന്നഡ കോകില','പിയ ബസന്തി ', ' ഇന്ത്യയുടെ കൊച്ചു വാനമ്പാടി', 'കേരളത്തിന്റെ വാനമ്പാടി' എന്നും പേരുകള്‍ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .
6 തവണ ദേശിയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികമാരില്‍ ഒരാള്‍ കൂടി ആണ് ചിത്ര.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, പാടറിയേന്‍, ഒവ്വൊരു പൂക്കളുമേ, ഇന്ദു പുഷ്പം ചൂടി നില്‍ക്കും രാത്രി.... ചിത്ര പാടിയ പാട്ടുകളില്‍ ഏതാണ് കൂടുതല്‍ മനോഹരമെന്ന് തെരഞ്ഞെടുക്കുക പ്രയാസമാണ്. കാരണം ചിത്ര പാടിയ പാട്ടുകളെല്ലാം ആരാധകരുടെ കാതുകളില്‍ എപ്പോഴും എക്കാലവും കൂടുകൂട്ടിയിരിക്കുന്നുണ്ട്.
29.82°C








