Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള ആൻ്റിജൻ ടെസ്റ്റ് നിരക്ക് ഏകീകരിച്ച് സംസ്ഥാന സർക്കാർ. സ്വകാര്യ ലാബുകളിലെ ആൻ്റിജൻ പരിശോധനയ്ക്ക് 625 രൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ആൻ്റിജൻ പരിശോധനയ്ക്ക് പല സ്വകാര്യ ആശുപത്രികളും ലാബുകളും വ്യത്യസ്ത നിരക്കാണ് ഏർപ്പെടുത്തിയത്.ആൻ്റിജൻ പരിശോധനയിൽ പൊസീറ്റീവായാലും റിയൽ ടൈം പിസിആർ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കൊറോണ രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആർടി- പിസിആർ ടെസ്റ്റ് പൊസിറ്റീവായാൽ മാത്രമേ കൊറോണ സ്ഥിരീകരിക്കൂ.
നിലവിൽ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുൻപായും ആൻ്റിജൻ ടെസ്റ്റുകൾ നടത്തുന്നുണ്ട്. ആൻ്റിജൻ പരിശോധന വഴി രണ്ട് മണിക്കൂറിനകം ഫലം അറിയാം.
33.82°C








