Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യാന്തര ക്രിക്കറ്റില്‍ ഇനിയും ഒരു അങ്കത്തിന് തനിക്കാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മൂന്നു മാസത്തെ സമയവും മൂന്ന് രഞ്ജി മത്സരങ്ങളും തന്നാല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ റണ്‍സടിച്ചുകൂട്ടാന്‍ തനിക്കാകുമെന്നാണ് ഗാംഗുലി പറഞ്ഞു. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാജ്യാന്തര കരിയറിന് 2008ലാണ് ഗാംഗുലി വിരാമമിട്ടത്.
''ഏകദിനത്തില്‍ രണ്ടു പരമ്പരകളില്‍ കൂടി അവസരം ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ എനിക്ക് സാധിക്കുമായിരുന്നു. നാഗ്പുരില്‍ വച്ച് അന്ന് ഞാന്‍ വിരമിച്ചിരുന്നില്ലെങ്കില്‍ അടുത്ത രണ്ട് ടെസ്റ്റ് പരമ്പരകളിലും കൂടുതല്‍ റണ്‍സ് നേടിയേനെ. ഇപ്പോഴാണെങ്കിലും എനിക്ക് പരിശീലനത്തിനായി ആറു മാസത്തെ സാവകാശം തന്നാല്‍ മതി, ഒരു മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാനുള്ള അവസരവും. ഞാന്‍ ഇന്ത്യക്കായി ടെസ്റ്റില്‍ റണ്‍സ് നേടുന്നത് കാണിച്ചുതാരം. ആറു മാസം പോലും വേണ്ട, വെറും മൂന്നു മാസത്തെ സാവകാശം തന്നാല്‍ മതി'' ഗാംഗുലി പറഞ്ഞു. ''കളത്തില്‍ തുടരാനോ കളിക്കാനോ നിങ്ങള്‍ എനിക്ക് അവസരം നല്‍കില്ലായിരിക്കാം. പക്ഷേ, എന്റെ ആത്മവിശ്വാസം കെടുത്താന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ?'' ഗാംഗുലി ചോദിച്ചു
''എന്നെ സംബന്ധിച്ച് തീര്‍ത്തും അവിശ്വസനീയമായിരുന്നു ആ പുറത്താക്കല്‍. ആ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഒരാളായിട്ടും ഏകദിന ടീമില്‍നിന്ന് എന്നെ നിര്‍ദ്ദാക്ഷിണ്യം തഴഞ്ഞു. നിങ്ങളുടെ പ്രകടനം എത്ര മികച്ചതാണെങ്കിലും വേദി ലഭിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? പിന്നെ സ്വയം തെളിയിക്കാന്‍ എന്തു ചെയ്യും? ആര്‍ക്കു മുന്നില്‍ തെളിയിക്കും? ഇതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്'' ഗാംഗുലി കൂട്ടിച്ചേര്‍ത്തു
26.82°C








