Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് കന്നിക്കിരീടം. ഫൈനലിൽ ജപ്പാൻ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് പി വി സിന്ധു ചരിത്ര നേട്ടം കരസ്ഥമാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടമാണിത്. മൂന്നാം സീഡായ ഒകുഹാരയെ ആധികാരികമായാണ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് ഗെയിമുകളും അനായാസം കയ്യടക്കിയാണ് സിന്ധു ഇന്ത്യയുടെ യശസ്സ് ഉയർത്തിയത്. സ്കോർ 21 -7 , 21 -7 . ഫൈനലുകളിൽ കാലിടറുന്നു എന്ന വിമർശനത്തെ അപ്രസക്തമാക്കുന്ന ഉശിരൻ പ്രകടനമാണ് പി വി സിന്ധു കളിയിലുടനീളം പുറത്തെടുത്തത്. ലോക കിരീടം നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ അനുമോദിച്ചു.
26.82°C








