Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍  ഓണ്‍ലൈന്‍ ഇ- കൊമേഴ്സ് സൈറ്റുകളില്‍ കാവിനിറം അടയാളപ്പെടുത്തണമെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി. ഗുജറാത്ത് ഹൈക്കോടതിയ്ക്കു മുന്നിലാണ് പൊതുതാത്പര്യ ഹരജി എത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് യാതിന്‍ സോണിയാണ്  പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിന് ശേഷം സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ക്ക് അവ എളുപ്പം തിരിച്ചറിയാന്‍ കാവിനിറം അടയാളപ്പെടുത്തണമെന്നാണ് ഹര്‍ജിയുടെ ഉള്ളടക്കം. പൂര്‍ണമായും സ്വദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കാവിനിറമോ ഓറഞ്ച് നിറമോ ഉള്ള കോഡുകള്‍ നല്‍കണമെന്നാണ് ഹരജിയിലുള്ളത്

കൂടാതെ, വിദേശത്ത് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നീല നിറമുള്ള കോഡും പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണെങ്കില്‍ അവയ്ക്ക് ചുവന്ന നിറത്തിലുള്ള കോഡും വിദേശകമ്പനികളുടെ ഒരു ഉത്പ്പന്നം ഇന്ത്യയിലാണ് നിര്‍മ്മിക്കപ്പെട്ടതെങ്കില്‍ അവയ്ക്ക് മഞ്ഞ നിറത്തിലുള്ള കോഡും നല്‍കണം.

 ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണെങ്കില്‍ അവയെ പിങ്ക് നിറത്തിലുള്ള കോഡ് ഉപയോഗിച്ച് രേഖപ്പെടുത്തണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇത്തരത്തിലുള്ള കളര്‍കോഡുകള്‍ എല്ലാ ഉല്‍പ്പന്നങ്ങളിലും നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് വളരെ വേഗം നടപ്പിലാക്കാനാകുമെന്നും ഹരജിക്കാരന്‍ പറയുന്നു.
 

Readers Comment

Add a Comment