Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബംഗാളില്‍ ഡോക്ടര്‍മാര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത മെഡിക്കല്‍ സമരം പൂര്‍ണം. കേരളത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ പത്തു മണി വരെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു. അതിനു ശേഷം ഐ.എം.എ സംഘടിപ്പിച്ച പ്രതിഷേധ പരിപാടകളില്‍ പങ്കെടുത്തു. സ്വകാര്യ ഡോക്ടര്‍മാരുടെ ഇരുപത്തിനാല് മണിക്കൂര്‍ സമരം ഇന്നു രാവിലെ ആറിന് തുടങ്ങി. നാളെ ആറു വരെ അവരും സമരത്തിലാണ്. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഒന്നിച്ചു പണിമുടക്കിയതോടെ സംസ്ഥാനത്ത് ആരോഗ്യമേഖല തീര്‍ത്തും നിശ്ചലമായി. രാവിലെ ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളുടെ ഒ.പിയില്‍ എത്തിയവര്‍ ഏറെനേരം കാത്തുനിന്ന് ചികിത്സ കിട്ടാതെ മടങ്ങി. പത്തു മണിക്കു ശേഷം ഡോക്ടര്‍മാര്‍ ഒ.പിയില്‍ എത്തുമെന്ന് കരുതിയിരുന്നെങ്കിലും പലേടത്തും അതുണ്ടായില്ല. അതേസമയം, ഡോക്ടര്‍മാരുടെ സമരത്തിന് ജനകീയ പിന്തുണ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയും, ആശുപത്രികള്‍ തല്ലിത്തകര്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുമ്പോള്‍ സംരക്ഷണത്തിന് പ്രത്യേക നിയമം വേണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണെന്നാണ് ജനപക്ഷം. അതിനിടെ, ബംഗാളില്‍ പ്രശ്‌നപരിപാരത്തിന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് വൈകിട്ട് വിളിച്ചിരുന്ന ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കില്ല. സമവായചര്‍ച്ചയില്‍ നിന്ന് സമരക്കാരായ ഡോക്ടര്‍മാര്‍ പിന്മാറിയതാണ് കാരണം. ബംഗാളില്‍ രോഗിയുടെ ബന്ധുക്കളുടെ ആക്രമണത്തിന് ഇരയായി ഒരു ഡോക്ടര്‍ അതീവ ഗുരുതരാവസ്ഥയിലായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് മമതയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് ആക്ഷേപം. ജീവനു സംരക്ഷണം തേടി സമരം ചെയ്ത ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കുകയും, അവരെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കാന്‍ ശ്രമിക്കുകയുമാണ് മമത ചെയ്തത്. അഭിമാന പ്രശ്‌നമാക്കാതെ സമവായത്തിന് ശ്രമിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനും ബംഗാള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ സമവായ ചര്‍ച്ച കൂടി പൊളിഞ്ഞതോടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്. ബംഗാളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ബി.ജെ.പി, പ്രശ്‌നം പരമാവധി വഷളാകാന്‍ കാത്തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Readers Comment

Add a Comment