Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വെള്ളാപ്പള്ളി നടേശന്റെ മകനും ഭാരത് ധർമ്മജന സേനയുടെ സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ സാമ്പത്തിക ആസ്തി എത്രയുണ്ടാകും? അത്, ഏറ്റവും കുറഞ്ഞത് 500 കോടിയായിരിക്കുമെന്നാണ് ഇപ്പോൾ വെള്ളാപ്പള്ളി വിരുദ്ധനായ സുഭാഷ് വാസുവിന്റെ കണക്ക്. 2002 ൽ നടന്ന ഇൻകം ടാക്‌സ് റെയ്ഡിനു ശേഷം അവർ വെളിപ്പെടുത്തിയത് തുഷാറിന്റെ ആസ്തി 1.8 കോടിയെന്നാണ്. അതിനു ശേഷം, കഴിഞ്ഞ പതിനെട്ടു വർഷത്തിനിടെ തുഷാറിന്റെ സമ്പത്ത് അഞ്ഞൂറ് ഇരട്ടിയായി വർദ്ധിച്ചുവെന്ന് സുഭാഷ് വാസു പറയുന്നത് വെറുതെയല്ല.
സമുദായത്തെയും സമുദായ സംഘടനയെയും മറയാക്കി വെള്ളാപ്പള്ളിയും മകനും നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളും വഞ്ചനകളും സുഭാഷ് വാസുവിനെപ്പോലെ തന്നെ കിറുകൃത്യമായി അറിയാവുന്നയാളായിരുന്നു, ഇക്കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കെ.കെ. മഹേശൻ. എസ്. എൻ ട്രസ്റ്റിനും യോഗത്തിനും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിനായി നൂറുകണക്കിനു പേരിൽ നിന്നു വാങ്ങിയ കണക്കില്ലാത്ത പണം എവിടേയ്ക്കു പോകുന്നുവെന്നതിന്റെ സാക്ഷിമൊഴിയുണ്ട്, കെ.കെ. മഹേശന്റേതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിൽ.
അതേക്കുറിച്ച് ആത്മഹത്യാക്കുറിപ്പിന്റെ പന്ത്രണ്ടാം പേജിൽ മഹേശൻ പറയുന്നത് ഇങ്ങനെയാണ്: 'അങ്ങയുടെ വീട്ടിൽ ഇൻകംടാക്‌സ് റെയ്ഡ് നടക്കുന്ന സമയത്ത് ഞാൻ ഓഫീസ് സ്റ്റാഫ് ആയിരുന്നു. റെയ്ഡ് തുടങ്ങിയ സമയത്ത്, ഇപ്പോൾ പാമ്പനാർ കോളേജിലെ പ്രിൻസിപ്പൽ ആയിരിക്കുന്ന സനൂജ് സാർ ഉൾപ്പെടെ 11 പേർ അവിടെയുണ്ടായിരുന്നു. കോളേജ് അപ്പോയിൻമെന്റുമായി ബന്ധപ്പെട്ട് അവർ കൊണ്ടുവന്ന പണം എണ്ണിത്തിട്ടപ്പെടുത്തിയത് ഞാനും അശോകനും കൂടിയായിരുന്നു....'
മഹേശൻ വിവരിക്കുന്ന ആ കഥാരംഗം ഇങ്ങനെയാണ്: റെയ്ഡ് പുരോഗമിക്കുന്നതറിഞ്ഞ് മേൽപ്പറഞ്ഞ പണവുമായി മഹേശനും അശോകനും കൂടി ഓഫീസിന്റെ വടക്കേ മതിൽ ചാടി, നഴ്‌സറി സ്‌കൂൾ റോഡിൽ പാർക്ക് ചെയ്തിരുന്ന അശോകന്റെ കാറിലെത്തിച്ചു. നിയമനത്തിന് കോഴയായി കിട്ടിയ പണം സംബന്ധിച്ച് പിന്നീട് വെള്ളാപ്പള്ളിയുടെ വീട്ടിൽ വച്ചുതന്നെ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ മഹേശനെ മൂന്നു ദിവസം ചോദ്യം ചെയ്തു. വിശ്വസ്തനായ മഹേശനിൽ ഒന്ന് വെള്ളാപ്പള്ളിക്ക് എതിരെ ഒരക്ഷരം പോലും പുറത്തുവന്നില്ല. ഉദ്യോഗസ്ഥരിൽ നിന്ന് ആവർത്തിച്ചുള്ള ചോദ്യംചെയ്യൽ കാരണം താൻ കടുത്ത മാനസിക സംഘർഷം അനുഭവിച്ചത് ആർക്കു വേണ്ടിയായിരുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ വെള്ളാപ്പള്ളിയോട് മഹേശന്റെ മൂർച്ചയുള്ള ചോദ്യം.
മഹേശന് വെള്ളാപ്പള്ളിയുടെ കുടുംബവുമായി ബന്ധപ്പെട്ട ഏറ്റവും സ്വകാര്യമായ വിവരങ്ങൾ പോലും അറിയാമായിരുന്നു എന്നതിനു തെളിവാണ്, മകൻ തുഷാറിനെക്കുറിച്ച് വെള്ളാപ്പള്ളി വെളിപ്പെടുത്തിയതായി അദ്ദേഹം എഴുതിയിട്ടുള്ള ആ രഹസ്യം. ആത്മഹത്യാക്കുറിപ്പിന്റെ 10, 11 പേജുകളിലായി കെ.കെ. മഹേശൻ വിസ്തരിച്ച് എഴുതിയിട്ടുള്ള ആ അവിഹിത രഹസ്യത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.
കുറേ നാൾ മുമ്പ് തുഷാർ വെള്ളാപ്പള്ളി ബാംഗ്‌ളൂരിൽ പ്രതിമാസം മുക്കാൽ ലക്ഷം രൂപ വാടകയ്ക്ക് ഒരു ആഡംബര ഫ്‌ളാറ്റെടുത്തു. വിവരം മണത്തറിഞ്ഞ വെള്ളാപ്പള്ളി കാര്യമന്വേഷിച്ചപ്പോൾ ബാംഗ്‌ളൂരിലെ ഫ്‌ളാറ്റിൽ തുഷാറിനൊപ്പം താമസിക്കുന്നത് ഒരു ഇറ്റാലിയൻ സുന്ദരി. മകന്റെ അവിഹിതം നേരിട്ടറിഞ്ഞ വെള്ളാപ്പള്ളിയെ ഞെട്ടിക്കുന്ന അതിലും വലിയ രഹസ്യം പിന്നാലെ വന്നു. ഫ്‌ളാറ്റിൽ തുഷാർ ഇല്ലാത്ത സമയങ്ങളിൽ ഇറ്റലിക്കാരി പല പുരുഷന്മാരെയും വിളിച്ചുവരുത്തി ഒന്നാന്തരം ബിസിനസ് നടത്തുന്നു.
മകന്റെ ചെലവിൽ ബാംഗ്‌ളൂരിൽ പഞ്ചനക്ഷത്ര വേശ്യാവൃത്തി നടത്തിയ മദാമ്മയെ ഓടിക്കാൻ തനിക്ക് ബെൽ ചിട്ടിയിലെ ടോമിയെ ഏർപ്പാടാക്കേണ്ടി വന്ന കുടംബരഹസ്യം മഹേശനോടും അശോകനോടും വെള്ളാപ്പള്ളി വിളമ്പിയത് എവിടെവച്ചെന്നു കൂടി അറിയണം- പരിപാവനമായി ഈഴവ സമുദായാംഗങ്ങൾ വിശ്വസിച്ച് വണങ്ങുന്ന ശിവഗിരിയിലെ ഗസ്റ്റ് ഹൗസിൽ വച്ച്. നവോത്ഥാന സമിതിയുടെ സംസ്ഥാന കമ്മിറ്റി മീറ്റിംഗിനു പോകുന്ന വഴി ഗസ്റ്റ് ഹൗസിൽ തങ്ങിയപ്പോഴാണ് അവിടെയുണ്ടായിരുന്ന വെള്ളാപ്പള്ളി, സ്വന്തം മകനെക്കുറിച്ച് ഒരച്ഛനും വർണിക്കാത്ത ഭാഷയിൽ ഈ അവിഹിതരഹസ്യം പച്ചയ്ക്കു പറഞ്ഞതെന്ന് മഹേശൻ എഴുതുന്നു.
അന്ന്, ശിവഗിരി ഗസ്റ്റ് ഹൗസിൽ വച്ച് മകനും ഇറ്റലിക്കാരിയും തമ്മിലുള്ള സംഭോഗരഹസ്യത്തെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞ വാചകം, അതേ ഭാഷയിൽ മഹേശൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത് ആവർത്തിക്കാൻ മാന്യതയും അന്തസ്സും ഞങ്ങളെ അനുവദിക്കുന്നില്ല. സ്വന്തം മകനെക്കുറിച്ച് അറപ്പു തോന്നിക്കുന്ന അശ്ലീലഭാഷയിൽ വെള്ളാപ്പള്ളി വിസ്തരിച്ചെങ്കിൽ, ഏറ്റവും അടുപ്പമുള്ള മറ്റുള്ളവരെക്കുറിച്ച് വെള്ളാപ്പള്ളി സംസാരിക്കുന്ന ഭാഷ എത്ര നികൃഷ്ടമായിരിക്കുമെന്ന് ഊഹിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നാണ് മഹേശന്റെ ചോദ്യം.
വെള്ളാപ്പള്ളിക്ക് പണം കുമിഞ്ഞുകൂടുന്ന കലവറ മാത്രമല്ല, കോടികളുടെ കള്ളപ്പണവും കള്ള സ്വർണവും ആർക്കും സംശയമില്ലാത്ത വിധം ഒളിപ്പിക്കാനുള്ള രഹസ്യകേന്ദ്രം കൂടിയായിരുന്ന കണിച്ചുകുളങ്ങര ദേവീക്ഷേത്രം! ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നുള്ള വരവ് ഒരു രസീതും കണക്കുമില്ലാതെ വെള്ളാപ്പള്ളി കൊണ്ടുപോകുന്നതിന്റെ വിശദവിവരങ്ങളുണ്ട്, മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് കണിച്ചുകുളങ്ങര ക്ഷേത്രത്തെ മറയാക്കി വെള്ളാപ്പള്ളി നടത്തിയ തട്ടിപ്പിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിന്റെ ഏഴാം പേജിൽ കെ.കെ. മഹേശൻ എഴുതുന്നു:
'അമ്പലത്തിന്റെ അക്കൗണ്ടിൽ നിന്ന് അങ്ങ് 64,90,543 ചെക്കെഴുതി എടുത്തത് വലിയ വിനയായില്ലേ? അതേ ദിവസം ബാങ്കിൽ ഇല്ലാഞ്ഞിട്ട് അങ്ങുതന്നെ നേരിട്ട് ധനലക്ഷ്മി ബാങ്കിന്റെ ഹെഡ് ഓഫീസിൽ വിളിച്ച് പണം വരുത്തി. അതും ചെറിയ ഡിനോമിനേഷൻ കൂടിയായിരുന്നതിനാൽ രണ്ടു ചാക്കിൽ കെട്ടി മപ്പിയണ്ണനും സിബിയും കൂടി അങ്ങയുടെ വീട്ടിൽ എത്തിച്ചു. അന്ന് അങ്ങ് ഇല്ലാതിരുന്നതിനാൽ ചേച്ചിയെ ഏല്പിച്ചു...'
സമുദായ സ്‌നേഹികളെയും കണിച്ചുകുളങ്ങര ദേവീ വിശ്വാസികളെയും ക്ഷേത്രത്തിന്റെ മറവിൽ വെള്ളാപ്പള്ളി വഞ്ചിക്കുന്നതിന്റെ സത്യമറിയണമെങ്കിൽ മഹേശന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂർണരൂപം വായിക്കണം. ഏഴാം പേജിൽത്തന്നെ മഹേശൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- 'ഇപ്പോൾ ആധുനിക സംവിധാനമല്ലേ? 16 ക്യാമറയുണ്ട് അമ്പലത്തിൽ. അമ്പലത്തിൽ ഒടുവിൽ സ്വർണ ബിസ്‌കറ്റ് കൊണ്ടുവന്ന് വച്ചതും അത് പല പ്രാവശ്യമായി തിരികെ എടുത്തതും ഞാൻ അറിഞ്ഞിരുന്നു. ഒരു വാക്കുപോലും ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലല്ലോ. സ്‌ട്രോംഗ് റൂം തുറക്കുന്നത് സെക്രട്ടറിയും സിബിയും ചേർന്നാണ്. അവിടുത്തെ ക്യാമറയുടെ ഓൺലൈൻ എന്റെ ഫോണുമായിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്...'
മൂന്നു പതിറ്റാണ്ടിലധികം മുമ്പ് വെള്ളാപ്പള്ളിയുടെ സമ്പത്തിന് അസ്തിവാരമിട്ടത് ചാരായ ബിസിനസ് ആണ്. അക്കാലത്ത് വെള്ളാപ്പള്ളിയുടെ ഗോഡൗണിൽ മൂപ്പനും കാഷ്യറും ആയിരുന്ന കെ.കെ. മഹേശൻ അറിയാതെ ഒന്നും സംഭവിച്ചിട്ടില്ല. ചാരായത്തിന് വീര്യം കൂട്ടാൻ അന്ന് വെള്ളാപ്പള്ളി കണ്ടെത്തിയ ക്രൂരമായ മാർഗം എത്രയോ പേരുടെ ഇഞ്ചിഞ്ചായുള്ള മരണത്തിന് ഇടയാക്കിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഐ ടു ഐ ന്യൂസിൽ നാളെ വായിക്കുക!
33.82°C








