Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കൊവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്ന് സംഭാവനകള്‍ വരുന്നുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. നേരത്തെ രാജീവ് ഗാന്ധി ഫൗണ്ടേന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബി.ജൈ.പിയുടെ ആരോപണത്തിന് അതേനാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 

മോദിക്ക് ചൈനയോട് പ്രത്യേക സ്‌നേഹവാല്‍സല്യം ഉണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് ചൈനീസ് കമ്പനികളായ ഷഓമി, ഒപ്പോ, വാവേയ് എന്നിവരുള്‍പ്പെടെയുള്ളവര്‍ നൂറുകോടിയിലധികം സംഭാവന നല്‍കിയതായാണ് ആരോപണം. ഇതിനോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല .

മേയ് 20 വരെയുള്ള കണക്ക് പ്രകാരം പി.എം കെയേഴ്‌സ് ഫണ്ടില്‍ 9678 കോടി രൂപയാണ് ലഭിച്ചത്. ചൈനീസ് സൈന്യം നമ്മുടെ പ്രദേശങ്ങളില്‍ അതിക്രമിച്ച് കയറുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ചോദിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിക്ക് നേരിട്ട് ബന്ധമുള്ള വാവെയ് 7 കോടി രൂപ സംഭാവന നല്‍കിയത് ദുരൂഹത ഉളവാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല ടിക് ടോക് 30 കോടിയാണ് നല്‍കിയത്. 38% ചൈനീസ് ഷെയറുള്ള പേടിഎം 100 കോടി നല്‍കി. ഷഓമി 15 കോടി വാഗ്ദാനം നല്‍കി. അതുകൊണ്ട് പി.എം കെയേഴ്‌സ് ഓഡിറ്റിങിന് വിധേയമാകണമെന്നും സിങ്‌വി അഭിപ്രായപ്പെട്ടു.

Readers Comment

Add a Comment