Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. എം.എ. ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികളാണ് ഹെഡ്മാസ്റ്റര്‍മാരും അദ്ധ്യാപകരും നല്‍കിയ ഹര്‍ജിയില്‍ കോടതി സ്‌റ്റേ ചെയ്തത്. മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്‌ളാസുകളെ ഒറ്റ യൂണിറ്റാക്കാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞിരിക്കെ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് സ്‌റ്റേ ഉത്തരവ്. കഴിഞ്ഞ മേയ് 29 നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കിയത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ ഇനി പറയുന്നവയാണ്: 1. പൊതു വിദ്യാഭ്യാസ മേഖല (ഒന്നാം ക്‌ളാസ് മുതല്‍ പത്താം ക്‌ളാസ് വരെ), ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയെ ഒറ്റ യൂണിറ്റാക്കുക. 2. ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ (ഡി.ജി.ഇ) എന്ന പുതിയ തസ്തിക സൃഷ്ടിച്ച് അദ്ദേഹത്തെ മേധാവിയാക്കുക. 3. മൂന്നു വിഭാഗങ്ങളിലെയും പരീക്ഷകള്‍ ഏകോപിപ്പിച്ച് പരീക്ഷാ കമ്മിഷണറുടെ ചുമതല കൂടി ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന് നല്‍കുക. 4. സ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി ലയനം പൂര്‍ണമാകുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആയിരിക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അദ്ധ്യയന വര്‍ഷം സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെയുള്ള ക്‌ളാസുകള്‍ ഒരേ ദിവസം ആരംഭിച്ചത്. എന്നാല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കുന്നത് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍, പരിഷ്‌കാരങ്ങളുടെ ഭാഗമായി പുതുതായി സൃഷ്ടിച്ച ഡി.ജി.ഇ തസ്തികയില്‍ ഒരു ഡയറക്ടറെ നിയമിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പ്രഹരം. പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചു നടത്തിയ പരിഷ്‌കാരം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുള്ള തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ. എം.എ ഖാദര്‍ കോടതി ഉത്തരവിനോട് പ്രതികരിച്ചിട്ടില്ല. ഇനി ആദ്യം നടക്കേണ്ട പൊതുപരീക്ഷ ഓണത്തിനാണ്. പന്ത്രണ്ടു വരെ ക്‌ളാസുകളിലെ പരീക്ഷ ഒരുമിച്ച് നടക്കേണ്ടതാണ്. ചുമതല, പുതിയ ഡി.ജി.ഇയ്ക്കും. ഇപ്പോള്‍ പരിഷ്‌കാരങ്ങളെല്ലാം കോടതി സ്‌റ്റേ ചെയ്ത സ്ഥിതിക്ക് ഓണപ്പരീക്ഷയുടെ കാര്യം സ്വാഹ. പരിഷ്‌കാരത്തിലെ ഇരകളായി പരീക്ഷിപ്പെടുന്നത് പാവം കുട്ടികളായിരിക്കും.
33.82°C








