Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മായാനദി, ഇടുക്കി ഗോള്‍ഡ്, വൈറസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേനായ ആഷിക് അബുവാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഫെയ്‌സ്ബുക്കിലുടേയുള്ള പ്രിഥ്യിരാജിന്റെ അനൗണ്‍സ്‌മെന്റിന് താഴെ ഒരു പ്രത്യേക വിഭാഗം അസഭ്യവര്‍ഷം ചൊരിയുകയാണ്. കുരുപൊട്ടിയൊലിച്ച ഒരുകൂട്ടര്‍ പ്രിഥ്യിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.
തീവ്രഹിന്ദുത്വരാഷ്ട്രീയം പറയുന്നവര്‍ക്ക് എന്ത്‌കൊണ്ടാകാം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അപ്രിയനായത്. ആരാണ് 1921ലെ മലബാര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ വാരിയം കുന്നത്ത്. വിസ്മൃതിയിലാണ്ട വളച്ചൊടിച്ച ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.
അടുത്തവര്‍ഷം ഒരു നൂറ്റാണ്ട് പിന്നിടുകയാണ് ബ്രിട്ടനെതിരായ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രം പറയുന്ന മലബാര്‍ വിപ്ലവത്തിന്. പ്രിഥ്യിരാജിന്റെ എഫ്.ബി പോസ്റ്റിലെ ആസൂത്രിത മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവം സിനിമയാക്കുന്നുവെന്ന വാചകമാണ് തീവ്രവലതുപക്ഷത്തെ ചൊടിപ്പിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറനാട്ടിലെയും വള്ളുവനാട്ടിലേയും മാപ്പിളമാരും ഇവര്‍ക്കൊപ്പം ബ്രഹ്മദത്തന്‍ നമ്പൂതിരിയും ചേര്‍ന്ന് നടത്തിയ ഐതിഹാസിക പോരാട്ടമാണ് മലബാര്‍ വിപ്ലവം. പക്ഷെ പോരാട്ടത്തെ തകര്‍ത്ത ആദ്യ പടി മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും ചരിത്രപുസ്‌കത്തിലെഴുതിവെച്ച ടേമുകളാണ്. ഈ പോരാട്ടത്തെ മലബാര്‍ വിപ്ലവമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. മലബാര്‍ വിപ്ലത്തിന്റെ പ്രതിഫലനമായ വാഗണ്‍ കൂട്ടക്കൊലയെ വാഗണ്‍ ദുരന്തമെന്ന് വിളിച്ച് ചരിത്രം വീണ്ടും വലിയൊരു പോരാട്ടത്തെ കലാപമായും ദുരന്തമായും ചിത്രീകരിച്ചു.
ആരായിരുന്നു വാരിയം കുന്നത്തെന്നും എന്തായിരുന്നു മലബാര്‍ വിപ്ലവമെന്നും മനസ്സിലാക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. തീവ്രഹിന്ദുത്വവാദികളുടെ പ്രധാന ആരോപണമാണ് വാരിയം കുന്നത് ഹിന്ദുവിരുദ്ധനായിരുന്നുവെന്നത്. വാരിയംകുന്നത്ത് ഹിന്ദുവിരുദ്ധനായിരുന്നില്ല. പക്ഷെ ജന്‍മിത്വത്തിന് എതിരായിരുന്നു. ബ്രിട്ടീഷ് ഏറാംംൂലികളായ ഹിന്ദു-മുസ്ലിം ജന്‍മിമാരെ വാരിയംകുന്നത്ത് കൊന്നിട്ടുണ്ട്. മഞ്ചേരിയിലെ ചേക്കുട്ടി അധികാരി, ഒറ്റുകാരനായ കൊണ്ടോട്ടി തങ്ങള്‍ എന്നിവര്‍ മുസ്ലിങ്ങളായിരുന്നുവെന്നതും ഓര്‍ക്കുക. വാരിയംകുന്നത്തിന്റെ ശത്രു ബ്രിട്ടീഷുകാരായിരുന്നു. അതുകൊണ്ട് ബ്രിട്ടന് അനുകൂലമായി പ്രവര്‍ത്തിച്ച ജന്‍മിത്വ മാടമ്പിവര്‍ഗത്തേയും കൊന്നിട്ടുണ്ട്. ഈ ചരിത്രത്തെ ഹിന്ദുക്കളെ കൊന്നുവെന്ന രീതിയില്‍ വളച്ചൊടിക്കുന്നത് തീവ്രവലതുപക്ഷ വാദികളാണ്.
മലബാര്‍ വിപ്ലവം അക്കാലത്ത് തന്നെ വലിയ രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഹിന്ദുക്കളെ കൊന്നൊടുക്കുന്നവെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. അതുകൊണ്ടാണ് കെ. കേളപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍, മാധവന്‍ നായര്‍ തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികള്‍ മലബാര്‍ വിപ്ലവത്തോട് മുഖം തിരിച്ചത്.
എന്നാല്‍ അന്നുതന്നെ ഇത് ഹിന്ദുവിരുദ്ധകലാപമല്ലെന്ന് അറിയിക്കാന്‍ വാരിയംകുന്നത്ത് മാധ്യമങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. ഹാജി ഹിന്ദു ദിനപത്രിത്തിന്റെ പത്രാധിപര്‍ക്ക്് എഴുതിയ കത്ത് ഇന്നും ലഭ്യമാണ്. പക്ഷ െചരിത്രം വളച്ചൊടിക്കേണ്ടവര്‍ അത് വെടിപ്പായി ചെയ്യുമ്പോള്‍ ഐതിഹാസിക സമരപ്പോരാളിക്ക് കലാപകാരിയെന്ന പട്ടമാണ് ചാര്‍ത്തിക്കിട്ടുന്നത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ട യാഥാര്‍ഥ്യമാണ് അദ്ദേഹത്തിന്‍ അനുയായികളില്‍ ചിലര്‍ ക്രൂരമായി പെരുമാറിയിട്ടുണ്ട് എന്നുള്ളതും.
ഒന്നാം ലോകമഹായുദ്ധാനന്തരം ഒട്ടോമന്‍ ഭരണം തകര്‍ന്നതിന് പിന്നാലെ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരാടാന്‍ ആലി സഹോദരന്‍മാര്‍ രൂപീകരിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു വാരിയംകുന്നത്തും. അതുകൊണ്ട് തന്നെ മലബാര്‍ വിപ്ലവം ഓട്ടോമന്‍ തകര്‍ന്നതിലുള്ള മാപ്പിളമാരുടെ ലഹളയായിരുന്നുവെന്ന് വരുത്തിതീര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാം ദേശീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതാണെന്ന ചരിത്രവും ഇക്കൂട്ടര്‍ വിസ്മരിക്കുകയാണ്. ഗാന്ധിജി പിന്തുണച്ച പ്രസ്ഥാനമാണ് ഖിലാഫത്തെന്നും മറക്കരുത്.
ഒടുവില്‍ 1922 ജനുവരി ഇരുപതിന് കോട്ടക്കുന്നില്‍ വെച്ച് ഹാജിയെ കൊല്ലാന്‍ കേണല്‍ ഹംഫ്രി ഉത്തരവിടുമ്പോള്‍ വാരിയംകുന്നത്ത് പറഞ്ഞത്.
എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം''ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നെഞ്ചില്‍ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ ഭരണത്തിന്റെ നായകന്‍ അങ്ങനെ രക്തസാക്ഷിയായി. കൂടെ അദ്ദേഹം രൂപീകരിച്ച സമാന്തരഭരണത്തിന്റെ വിലപിടിച്ച രേഖകളും തീവെച്ച് നശിപ്പിക്കുകയും ഹാജിയുടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു.
ലോകത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകത്വത്തിലേക്ക് ഉയര്‍ന്ന് വരേണ്ട മഹാനായ ഒരു പോരാളിയോട് പക്ഷേ. ചരിത്രം വേണ്ടത്ര നീതി പുലര്‍ത്തിയില്ല, മറിച്ച് ജാതീയത ഉയര്‍ത്തി വെറുമൊരു വര്‍ഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുന്നു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനകത്ത് ഒരു സമാന്തരരാജ്യമുണ്ടാക്കി ആസൂത്രിത വിപ്ലവങ്ങള്‍ നടത്തിയ വിപ്ലവകാരിയായി അറിയപ്പെടേണ്ട വ്യക്തിയെ പക്ഷെ കലാപകാരിയും വര്‍ഗീയവാദിയുമായി ചിത്രീകരിച്ചത് ആരായിരുന്നു. എന്തിന് വേണ്ടിയായിരുന്നു.
33.82°C








