Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് വിചിത്ര വാദങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ വലിയ ആള്‍കൂട്ടം സൃഷ്ടിക്കുന്ന രഥയാത്ര വിലക്കാനായിരുന്നു കോടതി തീരുമാനം.
എന്നാല്‍ ഒഡീഷ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും രഥയാത്ര വിശ്വാസത്തിന്റെ ഭാഗമാണെന്നും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാകും രഥയാത്രയെന്നും കോടതിയില്‍ നിലപാടെടുത്തു.
നൂറ്റാണ്ടുകളായി തുടരുന്നത് തടയരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നാളെ ജഗന്നാഥ ഭഗവാന്‍ വന്നില്ലെങ്കില്‍ 12 വര്‍ഷത്തേക്ക് ഭഗവാന്‍ പിന്നെ വരില്ലെന്നാണ് മേത്ത കോടതിയില്‍ അഭിപ്രായപ്പെട്ടത്.
നേരത്തെ രഥയാത്ര സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.നിലവിലെ അനുമതി നല്‍കിയാല്‍ ജഗന്നാഥന്‍ ക്ഷമിക്കില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ സ്‌റ്റേ.
അതേസമയം തിങ്കളാഴ്ച സുപ്രീം കോടതി ഉപാദികളോടെ സ്‌റ്റേ എടുത്ത് കളഞ്ഞിരുന്നു.
33.82°C








