Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല വിമാനത്താവളം നിര്‍മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് ബിലീവേഴ്‌സ് ചര്‍ച്ച്. ചെറുവള്ളി എസ്റ്റേറ്റില്‍ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് വക്താവ് ഫാ. സിന്തോ പന്തപ്പള്ളില്‍ പറഞ്ഞു.
അതേസമയം ചര്‍ച്ചിന്റെ എതിര്‍പ്പ് അവഗണിച്ച് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഭൂമിയേറ്റെടുക്കാനുള്ള തുടര്‍ നടപടികള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോട്ടയം ജില്ലാ കലക്ടറെയാണ് ഏല്‍പിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്നും കലക്ടര്‍ എം. അഞ്ജന പറഞ്ഞു.
32.82°C








