Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മഹാമാരിയിൽ ലോകത്താകെ മരണങ്ങൾ നാല് ലക്ഷത്തി അറുപതിനായിരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡിൽ ലോകം അന്ത്യന്തം അപകടകരമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്ന് സംഘടന പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ദിവസം മാത്രം ലോകത്ത് വിവിധയിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ വേഗത്തിലാണ് മഹാമാരിയുടെ വ്യാപ്തിയെന്നും കൂടുതൽ ദുരിതം വിതച്ചേക്കുമെന്നും ലോകാരോഗ്യസംഘടന ജനറൽ റ്റെഡ്‌റോസ് അദോനോം പറഞ്ഞു. രോഗം ഏറ്റവുമധികം ദുരിതം വിതച്ച വൻ ശക്തിയായ അമേരിക്കയ്ക്ക് പുറമെ തെക്കെ അമേരിക്ക, പശ്ചിമേഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ സ്ഥിതിഗതികൾ രൂക്ഷമായിത്തന്നെ തുടരുകയാണ്. രോഗത്തിന്റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സിക്കോ മാറുന്നുമുണ്ട്. മെക്സിക്കോയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 667 കോവിഡ് മരണങ്ങളാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ ലോകത്ത് ആകെ കോവിഡ് ബാധിതർ 87 ലക്ഷം കവിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 

Readers Comment

Add a Comment