Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കിഴക്കൻ ലഡാക്കിലെ ഗൽവാൻ തടത്തിലുണ്ടായ രൂക്ഷമായ ചൈനീസ് ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകും.  തുടർന്നും പ്രകോപനമുണ്ടായാൽ തക്ക മറുപടി നൽകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കിലും, തിങ്കളാഴ്ച രാത്രിയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന് അടുത്ത ദിവസങ്ങളിൽത്തന്നെ ഇന്ത്യ മറുപടി നൽകുമെന്നാണ് സൂചന. ലഡാക്കിലോ മറ്റൊരു ചൈനീസ് അതിർത്തിയിലോ മിന്നലാക്രമണത്തിലൂടെയായിരിക്കും ഇന്ത്യയുടെ തിരിച്ചടി.

രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞതിനൊപ്പം തന്നെ, സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിന് അർത്ഥം ഇന്ത്യ വൈകാതെ തിരിച്ചടിക്കുമെന്നു തന്നെയാണെന്നാണ് കരുതപ്പെടുന്നത്. മുൻപ് പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനു മുൻപും, ഉറി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഇതേ വാക്യം തന്നെയാണ്. ഉറി  ആക്രമണത്തിനു ശേഷം പത്തു ദിവസം കഴിഞ്ഞായിരുന്നു ഇന്ത്യൻ തിരിച്ചടിയെങ്കിൽ ചൈനയ്ക്കുള്ള മറുപടി എത്രയും നേരത്തെയുണ്ടാകും.

ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കാൻ മൂന്ന് സേനാ മേധാവികൾക്കും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നൽകിയ നിർദ്ദേശത്തിന്റെ സൈനികാർത്ഥം, തിരിച്ചടിക്കാൻ തയ്യാറെടുക്കുക എന്നാണ്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ പദ്ധതി അനുസരിച്ച് ലഡാക്ക് അതിർത്തി മേഖലയിൽ ശക്തമായ സൈനിക വിന്യാസം നടത്തുന്ന ഇന്ത്യ തിരിച്ചടിക്കുള്ള തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞതായാണ് സൂചന.

ഗൽവാൻ തടത്തിൽ സൈനിക ഒരുക്കത്തിന്റെ പ്രതീതി സൃഷ്ടിച്ചതിനു ശേഷം, ചൈനയുടെ ശ്രദ്ധ ഈ മേഖലയിൽ കേന്ദ്രീകരിക്കുമ്പോൾ ദുർബലമായ മറ്റൊരിടത്തു കൂടി ശക്തമായ കടന്നുകയറ്റം നടത്തുകയും, തുടർന്ന് വിലപേശൽ തന്ത്രം പയറ്റുകയും ചെയ്യുകയെന്ന രീതിയും ഇന്ത്യ സ്വീകരിച്ചേക്കാം. ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം ഉള്ളിലേക്കാണ് ചൈനയുടെ കടന്നുകയറ്റം. ഗൽവാൻ തടത്തിനു പുറത്ത്, മറ്റൊരു മേഖലയിൽ ഇതേ പോലുള്ള കടന്നുകയറ്റം ഇന്ത്യയും പരീക്ഷിച്ചേക്കാം. ഈ പോയിന്റിൽ നില ഭദ്രമായിക്കിയതിനു ശേഷമായിരിക്കും തുടർ നടപടികൾ.

സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിന് നയതന്ത്രതല നടപടികൾക്കാണ് താത്പര്യമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും സൈനികരുടെ ആത്മബലവും വർദ്ധിപ്പിക്കാൻ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകേണ്ടത് ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. ലഡാക്ക് താഴ് വരയിൽ ആണി തറച്ച ബാറ്റുകളും ഇരുമ്പു ദണ്ഡുകളുമായി തികച്ചും പ്രാകൃതവും മൃഗീയവുമായ രീതിയിലായിരുന്നു ചൈനയുടെ ആക്രമണം. രാത്രിയിലെ മൈനസ് ഡിഗ്രി തണുപ്പിൽ രക്തം വാർന്നും മരവിച്ചുമാണ് ഗുരുതരമായി പരിക്കേറ്റു കിടന്ന പല സൈനികരും മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

ചൈന, സൈനികവും മനുഷ്യത്വപരവുമായ എല്ലാ മര്യാദകളും ലംഘിച്ച് ഇത്രയും വലിയ കാടത്തം കാട്ടിയിട്ടും ക്ഷമയുടെയും സഹനത്തിന്റെയും പേരിൽ അടങ്ങിയിരിക്കുന്നത് സൈന്യത്തിന്റെ മനോബലം തകർക്കാൻ ഇടയാക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച യോഗത്തിൽ കര, നാവിക, വ്യോമ സേനാ മേധാവികൾ ഇതേ വികാരം പങ്കുവച്ചതായാണ് അറിയുന്നത്. തിരിച്ചടി എത്രയും വേഗത്തിൽ വേണമെന്നും സൈനിക മേധാവികൾ അഭിപ്രായപ്പെട്ടു. സൈനികരിൽ മാത്രമല്ല, ജനങ്ങളിലും ദേശഭക്തി വികാരം ജ്വലിപ്പിച്ചു നിർത്തേണ്ടത് സർക്കാരിന്റെ രാഷ്ട്രീയ ആവശ്യം കൂടിയാണ്.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ ഇന്ത്യയുടെ തിരിച്ചടി ഒട്ടും വൈകില്ലെന്നു തന്നെയാണ് നയതന്ത്ര വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. അത് കരസേനയെ ഉപയോഗിച്ചുള്ള ആക്രമണനടപടിയാകുമോ, കര- വ്യോമസേനകളെ ഏകോപിപ്പിച്ച് നടത്തുന്ന സർജിക്കൽ സ്‌ട്രൈക്ക് ആയിരിക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ.

Readers Comment

Add a Comment