Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി പ്രാദേശമായ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ദക്ഷിണ കശ്മീരിലെ പംപോരി പ്രദേശത്ത് ഭീകരർ താവളം കെട്ടിയെന്നും സന്ദേശം ഉണ്ടായിരുന്നു. തിരച്ചിലിനായുള്ള ഓപ്പറേഷൻ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഭീകരരും സൈന്യവും തമ്മിൽ പരസ്പരം വെടിയുതിർക്കൽ നടക്കുന്നതായി ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസം മുൻപ് സൈന്യവും പാക്ക് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലും ഇന്ത്യ നിരവധി ഭീകരരെ വധിച്ചിരുന്നു. പത്ത് ദിവസങ്ങൾ കൊണ്ട് ഇന്ത്യ നടത്തിവന്നിരുന്ന നാലോളം പരമ്പരകൾക്ക് ശേഷമാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. ഇക്കാലയളവിൽ 19 ഓളം ഭീകരരെ ഇന്ത്യൻ ആർമി വധിച്ചതായാണ് റിപ്പോർട്ട്.
33.82°C








