Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യ- ചൈന ഏറെ ദിവസം നീണ്ടു നിന്ന സംഘർഷത്തിനൊടുവിൽ അതിർത്തിയിൽ ചൈനീസ് വെടിവെയ്പ്പ്. വെടിവയ്‌പ്പില്‍ ഒരു കരസേനാ ഓഫീസറും മൂന്ന് സൈനികരും വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ ഗാന്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്.
കുറച്ചു നാളുകളായി ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.അതേ സമയം, പലപ്പോഴും നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ഭൂമിയില്‍ പ്രവേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും സൈനിക ശേഷി അതര്‍ത്തിയില്‍ വര്‍ധപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ അവരുടെ പുതിയ ഭൂരേഖ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നിലും ചൈനയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
ഇനിയും കൂടുതൽ സംഘർഷം ഒഴിവാക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും സൈനിക വക്താവ് അറിയിച്ചു. എറ്റുമട്ടല്‍ സംബന്ധിച്ച് വിശദമായ വാര്‍ത്താസമ്മേളനം സൈന്യം അല്‍പ്പസമയത്തിനം നടത്തുമെന്നും റിപ്പോർട്ട് ഉണ്ട്.
26.82°C








