Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ മോഡറേറ്റർ ആയി അവരോധിതനായ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പും സഭാ ഭരണഘടനയെ മറികടന്നു നടത്തിയ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളും ഏകാധിപത്യ നടപടികളും ഐ ടു ഐ ന്യൂസ് പുറത്തുവിട്ടതോടെ സഭയിൽ പ്രതിസന്ധി രൂക്ഷമായി. വിശ്വാസികളെ വഞ്ചിച്ച് റസാലം നടത്തിയ സഭാവിരുദ്ധ പ്രവൃത്തികൾ വെളിച്ചത്തുവന്നതോടെ അദ്ദേഹത്തിന്റെ അറസ്റ്റും തുടർനിയമ നടപടികളും ആവശ്യപ്പെട്ട് സി.എസ്.ഐ വിശ്വാസി സമൂഹം പ്രക്ഷോഭം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സഭാനേതൃത്വം അക്ഷരാർത്ഥത്തിൽ കുരുക്കിലായി.

അതിനിടെ, കാരണക്കോണം മെഡിക്കൽ കോളേജ് ഉൾപ്പെടെ സി.എസ്.ഐ സഭയ്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് മാനേജർ ആയി ധർമ്മരാജ് റസാലത്തെ നിയമിച്ചുകൊണ്ടുള്ള സഭയുടെ തീരുമാനത്തെ സാധൂകരിച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും തൽസ്ഥിതി തുടരാൻ ഉത്തരവിടുകയും ചെയ്തത് സഭയ്ക്കും റസാലത്തിനും കനത്ത തിരിച്ചടിയാവുകയും ചെയ്തു. കോര്പറേറ്റ് മാനേജർ ആയിരുന്ന സത്യജോസിനെ പുറത്താക്കിയായിരുന്നു കോർപ്പറേറ്റ് മാനേജർ ആയി ധർമ്മരാജ് റസാലത്തിന്റെ സ്ഥാനാരോഹണം.

കോടതി വിധിയെ തുടർന്ന് ചുമതലയേൽക്കാൻ എൽ.എം.എസ്.കോംബൗണ്ടിലെത്തിയ സത്യജോസിനെ ധർമ്മരാജ് റസാലത്തിന്റെ പിണിയാളുകൾ തടയാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷവും സംഘർഷഭരിതവുമാക്കുകയായിരുന്നു. കാരക്കോണം മെഡി. കോളേജ് കേന്ദ്രീകരിച്ചായിരുന്നു റസാലത്തിന്റെ പ്രധാന തട്ടിപ്പുകൾ. 2017 ലെ എം.ബി.ബി.എസ് പ്രവേശന വേളയിൽ നിശ്ചിത യോഗ്യതയില്ലാത്തവരിൽ നിന്ന് കോടികളുടെ കോഴപ്പണം കൈപ്പറ്റി എൻ.ആർ.ഐ സീറ്റിൽ അഡ്മിഷൻ തരപ്പെടുത്തി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലായിരുന്നു, തൊട്ടടുത്ത വർഷത്തെയും പ്രവേശനത്തട്ടിപ്പ്.

2018 ൽ സർക്കാരിനു മേൽ അവിഹിത സ്വാധീനം ചെലുത്തി, ഉപസഭയുടെ വിഹിതമെന്ന രീതിയിൽ നേടിയെടുത്ത 13 മെഡിക്കൽ സീറ്റുകളിൽ ഓരോന്നിനും 80 ലക്ഷം മുതൽ 1.40 കോടി രൂപ വരെ ഈടാക്കിയാണ് റസാലം മറിച്ചുവിറ്റത്. ഇതര സംസ്ഥാന വിഭാഗത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിച്ചുകിട്ടുന്നതിന് രണ്ടു തവണ സി.എസ്.ഐ മെഡി. കോളേജ് നൽകിയ അപേക്ഷ സർക്കാർ അംഗീകരിക്കാതിരുന്നിട്ടും, പ്രവേശന വാഗ്ദാനം നൽകി 15 വിദ്യാർത്ഥികളിൽ നിന്ന് 6.43 ലക്ഷം രൂപ 'ധർമ്മരാജ് ആൻഡ് കമ്പനി' കീശയിലാക്കി. ഈ വിദ്യാർത്ഥികളാണ് തട്ടിപ്പിനെക്കുറിച്ച് മെഡിക്കൽ പ്രവേശന മേൽനോട്ട സമിതിക്ക് പരാതി നൽകിയത്.

തുടർന്ന്, സമിതി നടത്തിയ സിറ്റിംഗിൽ വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങിയെന്നു സമ്മതിച്ച് ധർമ്മരാജ് റസാലം സത്യവാങ്മൂലം നൽകിയെങ്കിലും, അത് തിരികെ നൽകാമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് റസാലവും സംഘവും നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ട ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി, ഇവർക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടി സർക്കാരിനു നൽകിയ ശുപാർശയിലും തുടർനടപടിയുണ്ടായില്ല!

ഇക്കാര്യങ്ങളെല്ലാം രേഖകളും തെളിവുകളും സഹിതം പുറത്തുവിട്ടാണ് 2020 ജൂൺ ഒൻപതിന്  ഐ ടു ഐ ന്യൂസ്, ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ വിശ്വരൂപം വെളിച്ചത്തു കൊണ്ടുവന്നത്. വാർത്ത പുറത്തുവന്നതോടെ ധർമ്മരാജ് റസാലത്തിനും അദ്ദേഹത്തിനും തട്ടിപ്പുസംഘത്തിനും ചൂട്ടുപിടിക്കുന്ന സർക്കാരിനുമെതിരെ വിശ്വാസി സമൂഹം ഇളകി. ശക്തമായ വിമർശനവും പ്രതിഷേധവും രൂക്ഷമായ ഭാഷയിൽ പ്രകടിപ്പിക്കുന്ന നൂറുകണക്കിനു പ്രതികരണങ്ങളാണ് ഈ വാർത്തയ്ക്കു പിന്നാലെ ഐ ടു ഐ ന്യൂസിനു ലഭിച്ചത്. ആ പ്രതികരണങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലതാണ് ചുവടെ:

സി.എസ്.ഐ സഭയുടെ ഭരണഘടന ലംഘിക്കുകയും, വിശ്വാസികളെ കബളിപ്പിച്ച്  സാമ്പത്തിക തട്ടിപ്പുകൾക്ക് നേതൃത്വം നൽകുകയും, വ്യാജവാഗ്ദാനം നൽകി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ച് കോടികൾ സ്വകാര്യസ്വത്താക്കി മാറ്റുകയും ചെയ്ത ധർമ്മരാജ് റസാലത്തിനും സംഘത്തിനുമെതിരെ വിശദ അന്വേഷണം നടത്തുകയും, റസാലത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം.

Readers Comment

Add a Comment