Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പത്തനംതിട്ട ജില്ലയുടെ പുതിയ അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു. തമിഴ്നാട് നാഗർകോവിൽ സ്വദേശിയയായ ചെല്‍സാസിനി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. 27 കാരിയായ ഇവർ 2019 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് യോഗ്യത നേടിയ ആളാണ്. ഐ എ എസ് പരീക്ഷയ്ക്ക് 386-ാം റാങ്കായിരുന്നു. മസൂറിയില്‍ ഒന്‍പത് മാസത്തെ പരിശീലനത്തിനുശേഷമാണ് ചെല്‍സാസിനി തിരുവനന്തപുരം ഐ.എം.ജി യില്‍ എത്തുന്നത്. അവിടെനിന്നുള്ള തുടർപരിശീലനത്തിന് ശേഷമാണ് ഈ നിയമനം. നാഗര്‍കോവില്‍ സ്വദേശി വരദരാജന്‍-ദമയന്തി ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ ഇളയമകളാണ് വി.ചെല്‍സാസിനി. ചെന്നൈ വള്ളിഅമ്മൈ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 2014ല്‍ സിവില്‍ എഞ്ചിനിയറിംഗ് പാസായി.
32.82°C








