Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumNewsnow,bevq online app,need to close,beverage outlet,i2inews

ബെവ്‌ക്യു ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്ലെറ്റിന് കിട്ടിയത് 49,000 മാത്രം. നിലവില്‍ ബവ്കോ ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലുമാണ്.

മാര്‍ച്ച്‌ 28ന് ഇരുപത്തിരണ്ടര കോടിയുടെ മദ്യം വിറ്റ കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം വിറ്റത് 17 കോടിയുടെ മദ്യം മാത്രമാണ്.  ആപ്പില്‍ വില്‍ക്കുന്ന ടോക്കണ്‍ കൂടുതലും എത്തുന്നത് ബാറിലേക്കാണെന്ന സ്ഥിതി വന്നപ്പോള്‍ ബെവ്കോ എം.ഡി സ്പര്‍ജന്‍ കുമാര്‍ തന്നെ ആപ് അധികൃതരോടും സ്റ്റാര്‍ട്ട് അപ് മിഷനോടും വിശദീകരണം തേടി. ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്ന പിന്‍ കോഡ് സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കണ്‍ സിസ്റ്റം തന്നെ ജനറേറ്റ് ചെയ്യുന്നുവെന്നാണ് ആപ്പ് അധികൃതര്‍ നല്‍കിയ മറുപടി.

നേരത്തെ കോര്‍പറേഷന്‍ ആപ്പ് കമ്പനിയായ ഫെയര്‍ കോഡിനോട് ആവശ്യപ്പെട്ടത് ആദ്യം ഔട്ട് ലെറ്റില്‍ ടോക്കണ്‍ നല്‍കുക, അതിന് ശേഷം മതി ബാര്‍ എന്നതാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നാണ് സംഘടനകളുടെ ആരോപണം .

Readers Comment

Add a Comment