Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റും കൂട്ടിയിടിച്ചു തീപിടിച്ച് 11 പേര്‍ക്ക് പൊള്ളലേറ്റു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നാലു പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥിമിക വിവരം. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പൊള്ളലേറ്റ മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി, വിജയ ഹോസ്പിറ്റല്‍, മേഴ്‌സി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലുണ്ട്. കൊട്ടാരക്കരയ്ക്കും വയയ്ക്കലിനും ഇടയില്‍ വൈകിട്ട് മൂന്നരയോടെയാണ് അപകടം. കോണ്‍ക്രീറ്റ് മിക്‌സറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചയുടന്‍ രണ്ടു വാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായും കത്തിനശിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറുടെ പേര് പ്രകാശന്‍ എന്നാണ്. സജീവന്‍ കണ്ടക്ടറും. ഇവരുടെ നില അതീവഗുരുതമാണ്. അപകടകാരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി.
33.82°C








