Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ഇയാളുടെ മരണകാരണം കോവിഡ് രോഗമല്ലെന്ന് വ്യക്തമായതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഇന്നലെയാണ് നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിം കുഴഞ്ഞ് വീണ് മരിച്ചത്. ഇയാൾ ഈ മാസം 17 നാണ് ഷാർജയിൽ നിന്നും നാട്ടിലെത്തിയത്. ഇയാൾ ക്വാറന്റീനിലായിരുന്നുവെന്ന കാര്യം ബന്ധുക്കൾ ആശുപത്രിയിൽ മറച്ചുവെച്ചത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇയാളെ തലശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനെക്കുറിച്ച് ആരോഗ്യവകുപ്പിനും സൂചന ലഭിച്ചിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേർ നിരീക്ഷണത്തിലായിരുന്നു. പരിശോധനാഫലം നെഗറ്റിവ് ആയതോടെ ഇവരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
32.82°C








