Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,newsnow,bevco,bevqapp,kerala,i2inews

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിതരണത്തിനുള്ള ടോക്കൺ സംവിധാനമായ ബെവ്ക്യൂ  ആപ്പിൽ ഇന്നും പ്രതിസന്ധി . രജിസ്ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള പ്രശ്നം . എന്നാൽ രാത്രിയോടെ മൂന്ന് പുതിയ ഒടിപി സേവനദാതാക്കളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും ഇന്ന് വീണ്ടും ആപ്പ് സാങ്കേതിക പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. രാവിലെ മദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച പലർക്കും ഒടിപി കിട്ടുകയോ രജിസ്ട്രേഷൻ പൂർത്തിയാക്കാനോ പറ്റിയില്ല . ഒൻപത് മണിക്ക് ശേഷം ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് പുലർച്ചെ 3.35 മുതൽ 9 വരെയുള്ള സമയത്തെ ബുക്കിംങ്ങേ  നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത് . അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേർ ബുക്കിംഗ് നടത്തിയെന്നാണ് ഫെയർകോഡ് കമ്പനി അറിയിച്ചത് . ബാർകോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാൽ പലയിടത്തും ഇന്ന് ബാർകോഡ് രേഖപ്പെടുത്തി മദ്യം നൽകുകയാണ് . സമയത്തിന് മദ്യം കിട്ടാതെ വന്നവർ ബഹളം വെച്ചതോടെ ഇന്നലെ വലിയ രീതിയിലുള്ള ആശയക്കുഴപ്പമാണ് മദ്യവിൽപന ശാലകളിലുണ്ടായത് . ഇത് പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

Readers Comment

Add a Comment