Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്ത് കോവിഡ്19 കൊന്നൊടുക്കിയത് മൂന്നര ലക്ഷത്തിലേറെ പേരെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചത്. 57,88,073 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ 24,97,140 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർ കോവിഡിനിരകളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേർ മരിച്ചതടക്കം 1,02,107 മരണങ്ങളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. 17 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയെ കൂടാതെ ബ്രസീലിൽ ബുധനാഴ്ച മാത്രം മരിച്ചത് ആയിരത്തിലേറെ പേരാണ്. 1148 പേരാണ് ബ്രസീലിൽ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി. അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ 10-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്,ബ്രസീൽ, റഷ്യ, സ്പെയിൻ,യുകെ,ഇറ്റലി, ഫ്രാൻസ്,ജർമനി, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
33.82°C








