Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിസിനസ് ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വിനോദയാത്രയ്ക്കും മറ്റുമായി ഇന്ത്യയിലെത്തി ഇവിടെ കുടുങ്ങിപ്പോയ ചൈനീസ് പൗരന്മാരെ തിരിച്ചുവിളിക്കാനൊരുങ്ങി ചൈന. പ്രത്യേക വിമാനസർവീസുകൾ ഏർപ്പെടുത്തിയാകും ചൈന പൗരന്മാരെ തിരിച്ചുവിളിക്കുന്നത്. എന്നാൽ നിലവിൽ എത്ര ചൈനക്കാർ ഇന്ത്യയിൽ കുടുങ്ങിപ്പോയി എന്നത് സംബന്ധിച്ച പട്ടിക ഇരുരാജ്യങ്ങളും തയ്യാറാക്കി പൂർത്തിയായിട്ടില്ല. തിരിച്ചു വരവിന് ആഗ്രഹിക്കുന്നവർക്കായി ചൈന ഒരു വെബ്‌സൈറ്റ് തുറന്ന് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ബുദ്ധപാരമ്പര്യം, യോഗ മുതലായവയെക്കുറിച്ച് പഠിയ്ക്കാൻ നിരവധി ചൈനീസ് വിദ്യാർത്ഥികൾ ഇന്ത്യയിലെത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ഇവരുടെ തിരിച്ച്പോക്ക് അനിശ്ചിതത്വത്തിൽ ആകുകയായിരിന്നു. ഇവരെ അടിയന്തര പ്രാധാന്യത്തോടെ നാട്ടിലെത്തിക്കാൻ ഇന്ത്യയിലെ ചൈനീസ് എംബസി ശ്രമങ്ങൾ നടത്തിവരികയായിരുന്നു. രോഗം മൂലം ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നവർക്കോ നിരീക്ഷണത്തിൽ കഴിയുന്നവർക്കോ 14 ദിവസത്തിനുള്ളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചവർക്കോ ചൈനയിലേക്ക് തിരിച്ചുപോകാൻ ആദ്യഘട്ടത്തിൽ സാധിക്കില്ല. കോവിഡ് രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്ന് രാജ്യം അവകാശപ്പെടുന്നു.
26.82°C








