Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുല്യനീതിയുടെ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്ക് വിഴുപ്പുകളെയും വ്യഭിചാരികളെയും ചുമക്കേണ്ട കാര്യമുണ്ടോ എന്ന് ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശിന്റെ മൂർച്ചയുള്ള ചോദ്യം. സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ കൂടിയായ സംവിധായകൻ കമലിനെതിരെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയെന്ന ഗുരുതരമായ പോക്‌സോ കുറ്റാരോപണമുയർന്നിട്ടും അന്വേഷണത്തിനു പോലും മുതിരാത്ത സി.പി.എം സർക്കാരിനോടാണ് സംവിധായകൻ ശാന്തിവിള ദിനേശിന്റെ ചോദ്യം.

ഗൂഢാലോചന കേസിൽ എട്ടാം പ്രതി മാത്രമായ നടൻ ദിലീപിനെ റിമാൻഡിലാക്കി ജയിലിലടച്ച് പീഡിപ്പിച്ച സർക്കാരാണ്, പരാതി ലഭിച്ചില്ലെങ്കിൽപ്പോലും കേസെടുത്ത് അന്വേഷണം നടത്താവുന്ന പോക്‌സോ കേസിൽ ഒരു അഭിഭാഷകൻ തന്നെ പരാതി നൽകിയിട്ടും പ്രതിയെ പോക്കറ്റിലിട്ടു സംരക്ഷിക്കുന്നതെന്ന് ശാന്തിവിള ദിനേശ് ഐ ടു ഐ ന്യൂസിനു നൽകിയ അഭിമുഖത്തിൽ തുറന്നടിക്കുന്നു. ഭരണവർഗത്തോട് ഒട്ടിനടക്കുന്നവർക്ക് ഒരു നീതിയും, മറ്റുള്ളവർക്ക് മറ്റൊരു നീതിയും എന്നതാണോ ഈ സർക്കാരിന്റെ തത്വശാസ്ത്രം? താൻ വിശ്വസിക്കുന്ന കമ്മ്യൂണിസത്തിൽ എല്ലാവർക്കും തുല്യനീതി ആണെന്നും, ഇടതു സഹയാത്രികനായ ശാന്തിവിള ദിനേശ് ഓർമ്മിപ്പിക്കുന്നു.

കാലണയ്ക്കു പോലും എടുക്കാനാളില്ലാത്ത നിസ്സാര സംഭവങ്ങൾ വരെ അന്തിച്ചർച്ചയ്‌ക്കെടുത്ത് മണിക്കൂറുകളോളം ഘോരഘോരം സംസാരയുദ്ധം നയിക്കുന്ന ചാനൽ സിംഹങ്ങൾ ഒന്നടങ്കം കമലിനെതിരായ ലൈംഗിക പീഡന ആരോപണത്തിനു നേരെ മുഖം തിരിച്ചു. സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുറവിളികൂട്ടുന്ന ഫെമിനിസ്റ്റ് സിംഹിണികളെയും കൂട്ടത്തോടെ കാണാതായി.
ലൈംഗിക പീഡന ആരോപണത്തിൽ സംവിധായകൻ കമലിനു നേരെ ചോദ്യമുയർന്നപ്പോൾ, അതു നേരത്തെ സെറ്റിൽ ചെയ്ത കേസാണല്ലോ എന്നായിരുന്നു ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷൻ എന്ന സർക്കാർ പദവി കൂടി വഹിക്കുന്ന അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പദവിയുടെ മാന്യതയും വിശുദ്ധിയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം കമലിന് ഇല്ലേ? തനിക്കു നേരെ ഉയർന്ന ലൈംഗികാരോപണത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ്, അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തിനു തയ്യാറെന്ന് സ്വമേധയാ പ്രഖ്യാപിക്കാനുള്ള ധാർമ്മികത കമാലുദ്ദീൻ മുഹമ്മദ് എന്ന കമലിന് ഇല്ലേ?

പോക്‌സോ പരാതിയെക്കുറിച്ചുള്ള വാർത്ത ആദ്യം പുറത്തുവിട്ടത് ബി.ജെ.പി- ആർ.എസ്.എസ് ആഭിമുഖ്യമുള്ള ജനം- ടെലിവിഷൻ ചാനൽ ആയതുകൊണ്ട് കമലിന് എതിരായ ആരോപണത്തെ വർഗീയവത്കരിക്കാനുള്ള ശ്രമം, ആരോപണവിധേയനെ രക്ഷിക്കാനുള്ള ശ്രമമല്ലേ? സർക്കാർ പദവിയിലുള്ളവർക്കു നേരെയെങ്കിലും ലൈംഗിക പരാതികൾ ഉയരുമ്പോൾ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാൻ പ്രാഥമികാന്വേഷണമെങ്കിലും നടത്താനുള്ള ബാദ്ധ്യത സർക്കാരിനില്ലേ? ഐ.ടു.ഐ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനോശിന്റെ ചോദ്യം ഇതാണ്-നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷമേ ബാക്കിയുള്ളൂ. സ്ത്രീസംരക്ഷണത്തിന് ഒരു വോട്ട് എന്നു വെളുക്കെച്ചിരിച്ച് വീടുകൾ കയറിയിറങ്ങുന്ന സഖാക്കളോട്, ഇരട്ട നീതിക്കാണോ ഞങ്ങൾ വോട്ടു ചെയ്യേണ്ടതെന്ന് ജനം ചോദിക്കുമ്പോൾ എന്തു മറുപടിപറയും? കമലിന്റെ കേസിനു  തുമ്പില്ലായിരുന്നു എന്നോ ?

പരാതിയിൽ അന്വേഷണം പോലുമില്ലാതായതോടെ സർക്കാരിന്റെ തണലിൽ വിജയശ്രീലാളിതനായി ഔദ്യോഗിക കാറിൽ പായുന്ന കമലിന്റെയും, ആരോപണവിധേയന് കുടപിടിക്കുന്ന സർക്കാരിന്റെയും മുഖംമൂടി ചീന്തുന്ന ശാന്തിവിള ദിനേശിന്റെ അഭിമുഖം ഐ ടു ഐ ന്യൂസിൽ കാണുക.

https://www.youtube.com/embed/fv5kOy0LjWo

https://www.facebook.com/i2inews/?modal=admin_todo_tour

Readers Comment

Add a Comment