Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം ജില്ല കോവിഡ് മുക്തി നേടി. 2 പേരായിരുന്നു കൊല്ലത്ത് കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്നത്, ഇവരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് കൊല്ലം ജില്ല കോവിഡ് മുക്തമായത്. കൊല്ലത്ത് ആദ്യം രോഗം സ്ഥിരീകരിച്ച ആളുടെ ബന്ധുവായ വീട്ടമ്മയാണ് ഇന്ന് കൊവിഡ് നെഗറ്റീവായതില്‍ ഒന്ന്.
44 ദിവസമായി ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 31 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച ഒരു യുവതിയുടെയും പരിശോധന ഫലം നെഗറ്റീവായി. ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നത്.
26.82°C








