Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് മൂന്ന്, തൃശൂർ രണ്ട്, എറണാകുളം ഒന്ന്, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം നാലു പേർ രോഗമുക്തരായി. കണ്ണൂരിൽ രണ്ടു പേരും കാസർഗോഡും പാലക്കാടും ഓരോരുത്തരുമാണ് രോഗശാന്തി ലഭിച്ചവർ. 489 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത് . ഇന്ന് 135 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇതുവരെ 37 , 464 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇതിൽ ലഭ്യമായ 36 , 630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ് . ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ , അതിഥി തൊഴിലാളികൾ , സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3815 സാമ്പിളുകൾ ശേഖരിച്ചതിൽ 3525 സാമ്പിളുകൾ നെഗറ്റീവ് ആയി . സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല .
32.82°C








