Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തരകൊറിയൻ ഭരണാധികാരി കിങ് ജോങ് ഉൻ പൊതുവേദിയിലെത്തിയതായി ഉത്തരകൊറിയൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. പുതിയ വളം ഫാക്ടറി കിം ജോങ് ഉൻ ഉദ്ഘാടനം ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്യോം​ഗ് യാം​ഗിൽ നടന്ന പരിപാടിയുടെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ 11 നുശേഷമാണ് കിം പൊതു വേദിയിലെത്തുന്നത്. പരിപാടിയിൽ കിമ്മിന്റെ സഹോദരിയടക്കം പങ്കെടുത്തെന്നും റിപ്പോർട്ടുകളുണ്ട്. 

നേരത്തെ ഇദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന വാർത്ത പുറത്തു വന്നിരുന്നു. കിമ്മിന്റ ആരോഗ്യനില ​ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും  റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. അതേസമയം  അഭ്യൂഹങ്ങളോടൊന്നും പ്രതികരിക്കാൻ ഉത്തരകൊറിയ തയ്യാറായിട്ടില്ല.

 

Readers Comment

Add a Comment