Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരിറ്റു മദ്യത്തിനായി മദ്യപന്മാർ  നെട്ടോട്ടമോടുമ്പോൾ കോടിക്കണക്കിനു  രൂപയുടെ ബീയർ ഉപയോഗശൂന്യമായി  നശിക്കുന്നതായി റിപ്പോർട്ടുകൾ. ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ KTDC ബീയർ പാർലറുകളിൽ കെട്ടിക്കിടന്ന്  കാലാവധി കഴിയാറാകുന്നത് കോടിക്കണക്കിന് രൂപയുടെ ബീയർ. ഗോഡൗണുകളിലെ  കനത്ത ചൂടിനെ തുടർന്ന് കുപ്പികൾ പൊട്ടിത്തെറിക്കുന്നുണ്ടെന്നും, സ്റ്റോറുകളിലുള്ള  ഫ്രീസറുകൾ ഓഫ് ചെയിതിരിക്കുന്നതിനാൽ അതിനുള്ളിലിരുന്നും കുപ്പികൾ പൊട്ടുന്നുണ്ടെന്ന് പറയപ്പെടുന്നു. 

ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ 58 KTDC ബിയർ പാർലറുകളാണ് പൂട്ടിയിരിക്കുന്നത്. 6 മാസമാണ് ബിയറുകളുടെ കാലാവധിയെന്ന് അധികൃതർ പറയുന്നു . ജനുവരി മുതൽ വാങ്ങിയ  ബീയറുകൾ സ്റ്റോക്കിലുണ്ടെന്നും ജൂണിനുമുമ്പ്  പ്രവർത്തന നിയന്ത്രണം നീക്കിയില്ലങ്കിൽ സ്റ്റോക്കിന്റെ നല്ല പങ്കും പാഴായി വൻ നഷ്ടമുണ്ടാകും എന്നും പറയുന്നു. എക്സൈസ് വകുപ്പ്  മദ്യശാലകളിൽ നിന്ന് എടുത്ത കണക്ക് പ്രകാരം മിക്ക സ്റ്റോറുകളിലും 5 മുതൽ 12 ലക്ഷത്തിന്റെ വരെ സ്റ്റോക്കുകളുണ്ട്.

എന്നാൽ കുപ്പികൾ പൊട്ടിത്തെറിച്ചു നശിക്കുന്നു എന്ന് പറയുന്നത് കണക്കിൽ കള്ളത്തരങ്ങൾ കാണിക്കാൻ വേണ്ടിയാണെന്ന് ഈ രംഗത്തുള്ളവർ തന്നെ  പറയുന്നു.

ബിയർ പാർലറുകൾ  വീണ്ടും തുറക്കുമ്പോൾ ആദ്യ ദിനങ്ങളിൽ വൻ തിരക്കായിരിക്കും വരാൻ പോകുന്നത്. കാലാവധി കഴിഞ്ഞ ബിയറുകൾ ഈ തിരക്കിൽ വിറ്റുതീർക്കുകയോ അങ്ങനെ സാധിക്കാതെ വന്നാൽ കാലാവധി കഴിഞ്ഞ ബിയറുകൾ തിരിച്ചെടുക്കാൻ കമ്പനികളോട് ആവശ്യപെടുന്ന പക്ഷം തിരിച്ചെടുക്കുന്ന ബിയറുകൾ ലേബൽ മാറ്റി  തിരികെ എത്തിക്കുവാനുള്ള സാധ്യതകൾ വളരെ ഏറെയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

മദ്യശാലകൾ തുറക്കുന്ന സന്തോഷത്തിൽ ആരും തന്നെ ഈ കാര്യത്തിൽ അത്ര ശ്രദ്ധിക്കാനും സാധ്യതയില്ല. വൻ സാമ്പത്തിക തട്ടിപ്പിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്ന ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണം. ബെവ്‌കോയിലും സമാന സാഹചര്യം ഉണ്ടെന്നാണ്  റിപ്പോർട്ട് .

https://www.youtube.com/embed/6aVz5ayjtWg

Readers Comment

Add a Comment