Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. ഇന്ന് സംസ്ഥാനത്ത് പതിമൂന്നുപേർ കൂടി രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി. കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. കോട്ടയത്ത് ആറുപേര്‍ക്കും ഇടുക്കിയില്‍ നാലുപേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാലു ജില്ലകൾ കോവിഡ് മുക്തമായി. തിരുവനന്തപുരം, തൃശ്ശൂർ, വയനാട്, ആലപ്പുഴ.പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളെക്കൂടി റെഡ് സോണിൽ ഉൾപ്പെടുത്തി. ഇതുവരെ 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 പേർ ചികിത്സയിലാണ്.

20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19,812 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 489 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 22,537 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍, അന്യസംസ്ഥാന  തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങി ഇത്തരത്തില്‍ മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 611 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Readers Comment

Add a Comment