Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക് ,രോഗമുക്തി നേടിയത് ഏഴ് പേർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം മൂന്ന്,കൊല്ലം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ്. കൊല്ലത്ത് രോഗ ബാധ ഉണ്ടായ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് രണ്ടു വീതവും വയനാട് ഒന്നും നെഗറ്റീവ് ആയ കൂട്ടത്തിൽ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഇതുവരെ രോഗം സ്ഥിരീകരിച്ചത് 457 പേർക്കാണ്. അതിൽ 116 ആണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 21,044 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 20,550 പേരും ആശുപത്രിയിൽ 464 പേരും ആണ്. ഇന്ന് 132 പേരെ ആശുപത്രിയിൽ [പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ, 22,360 സാമ്പിളുകൾ ആണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 21,475 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പായതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ 55 കാസർഗോഡ് 15 കോഴിക്കോട് 11 എന്നിങ്ങനെയാണ് ചികിത്സയിൽ ഉള്ളത്. വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആരും തന്നെ ചികിത്സയിൽ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
26.82°C








