Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിൽ നടന്ന ഏറെനാളെത്തെ പരീക്ഷണ നിരീക്ഷണത്തിനൊടുവിൽ കോവിഡ് രോഗത്തിനെതിരായുള്ള വാക്സിൻ മനുഷ്യ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക്... ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന മഹാവിപത്തായ കോവിഡിനെ നേരിടാൻ ഈ വാക്സിനാകുമോ എന്നറിയാൻ എല്ലാ കണ്ണുകളും ബ്രിട്ടനിലേക്ക് ഉറ്റുനോക്കുകയാണ്. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിൻ പരീക്ഷണത്തിന് വിധേയരാക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് 800 ലധികം പേർ സർവകലാശാലയുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബ്രിട്ടൻ മുൻപ് വളരെ പ്രതീക്ഷയോടെ ലോകത്തിന് മുൻപിൽ വെച്ച റെംഡെസിവിര്‍ മരുന്ന് ആദ്യ പരീക്ഷണത്തിൽ തന്നെ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാകില്ലെന്നും വിജയസാധ്യത എൺപത് ശതമാനത്തിൽ അധികമാണെന്നും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്സ്‍ഫര്‍ഡിലെ വാസ്കിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് വ്യക്തമാക്കി.
26.82°C








