Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്ത്, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. കശ്മീരില്‍ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഈ സ്വാതന്ത്ര്യദിനം നമ്മള്‍ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി സമര്‍പ്പിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ദളിത് വിഭാഗങ്ങളുടെ ശാക്തീകരണവും സാധ്യമായി. മതേതരത്വത്തിന്റെ ഉദാത്ത മാതൃകകളാണ് ഈ പ്രളയകാലത്ത് കേരളം ലോകത്തിനു മുന്നില്‍ വച്ചത്. കവളപ്പാറയില്‍ മരണമടഞ്ഞവരുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് പള്ളിയില്‍ സൗകര്യമൊരുക്കിയ പോത്തുകല്ല് മസ്ജിദുല്‍ മുജാഹിദീന്‍ പള്ളിയുടെ കാര്യം ഓര്‍മ്മിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് ആദരാഞ്ജലിയര്‍പ്പിച്ച മുഖ്യമന്ത്രി അവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ കേരളം മുഴുവന്‍ പങ്കുചേരുന്നതായും പറഞ്ഞു.
33.82°C








