Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. ഉരുള്‍പൊട്ടലിലും മറ്റും വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കും നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം  ലഭിക്കും. ദുരിത ബാധിതര്‍ക്ക് ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പ്രാഥമിക സഹായമായി 10,000 രൂപ വീതം നല്‍കും. രാവിലത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങള്‍.

സഹായത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമായിരിക്കും സഹായധന വിതരണം. ദുരിതബാധിത മേഖലകളിലും തീരപ്രദേശങ്ങളിലും 15 കിലോ വീതം റേഷന്‍ അരി നല്‍കും. ഇത്തവണ ഉരുള്‍പൊട്ടലുകളാണ് കേരളത്തില്‍ വന്‍ ആള്‍നാശവും കെടുതികളും വിതച്ചതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 64 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.

അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച 10,000 രൂപ വീതം സഹായധനത്തിന് 6,92,966 കുടുംബങ്ങള്‍ അര്‍ഹരായിരിക്കും. മഴക്കെടുതികളില്‍ ഇതുവരെ 95 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഔദ്യോഗിക കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comment

Add a Comment