Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ്  രോഗവ്യാപനം തടയുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഓസ്ട്രിയ. ആയിരക്കണക്കിന് ചെറുകടകളും ഡിഐഡബ്ല്യൂ സ്‌റ്റോറുകളും വീണ്ടും തുറക്കും. എങ്കിലും കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.  വൈറസ് വ്യാപനം കുറഞ്ഞതോടെ മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. സ്‌പെയിനില്‍ ചില പൗരന്‍മാരെ ജോലിയിലേക്ക് തിരിച്ചുവരാന്‍ അനുവദിച്ചു. ഇതിന് പിന്നാലെയാണ് ഓസ്ട്രിയയും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഓസ്ട്രിയയില്‍ കൊറോണ ബാധിച്ച് 368 പേരാണ് മരിച്ചത്.ഇതുവരെ 14,043 പേര്‍ക്ക് രോഗബാധ സ്ഥിരികരിച്ചു. 7,343 പേര്‍ രോഗമുക്തി നേടി.

അതിനിടെ ഇറ്റലിയില്‍  രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 20,000 കടന്നു. സ്‌പെയിനില്‍ മരണം 18000നോട് അടുത്തു. ഫ്രാന്‍സില്‍ ഇതുവരെ വൈറസ് ബാധിച്ച് 14,967 പേരും ബ്രിട്ടനില്‍ 11,329 പേരും മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ വൈറസ് ബാധിച്ച് ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്. 717 പേരാണ് ഇന്നലെ മാത്രം മരിച്ചത്. അയ്യായിരത്തിലേറെ പേരാണ് വൈറസ് ബാധിച്ച് ഇന്നലെ മാത്രം ലോകത്ത് മരിച്ചത്.

Readers Comment

Add a Comment