Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുവൈത്തിൽ കോവിഡ് മൂലമുള്ള മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു. ചൊവാഴ്ച ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 79 വയസ്സുള്ള കുവൈത്തി വനിതയാണ് മരിച്ചത്. നേരത്തെ 50 വയസ്സുള്ള കുവൈത്ത് പൗരനും, 46 കാരനായ ഗുജറാത്ത് സ്വദേശിയും കോവിഡ് മൂലം മരിച്ചിരുന്നു.
പുതുതായി 55 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 753 ആയി. പുതിയ രോഗികളിൽ 26 ഇന്ത്യക്കാർ ഉൾപ്പെടെ 34 പേർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. 3 ഇന്ത്യക്കാർ ഉൾപ്പെടെ 9 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ, ജർമനി എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 3 കുവൈത്ത് പൗരന്മാർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ 26 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സിൽ അസ്സ്വബാഹ് അറിയിച്ചു. ഇതോടെ രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 176 ആയി .നിലവിൽ 1176 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 26 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
അതേസമയം ആഗോള തലത്തില്‍ കൊറോണ മരണം 1,19,000 കടന്നു. രോഗം സ്ഥിരീകരിച്ചവര്‍ പത്തൊമ്പത് ലക്ഷത്തിലേറെയായി. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1,505 പേരാണ് മരിച്ചത്. ആകെ മരണം 23,610 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്.
33.82°C








