Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ നാളെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. ഈ മാസം 20 കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ അറിയിച്ചത്.
അതേസമയം, നോക്കുകൂലി വാങ്ങിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ മുന്നറിയിപ്പ്. നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്നും നോക്കുകൂലി അനുവദിക്കാനാകില്ലെന്നും ഡിജിപി വ്യക്തമാക്കി. തിരുവല്ലയിൽ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സിഐടിയുക്കാർ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സിഐടിയുക്കാർ നോക്കുകൂലി ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.
33.82°C








