Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
tamil nadu

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഇനിയും നീട്ടുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി.
ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.  നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. കേരളം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും കേരളം അന്തിമ നിലപാട് എടുക്കുക.
ഇതോടെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന ഏഴാമത്തെ സംസ്ഥാനമാകുകയാണ് തമിഴ്‌നാട്. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ലോക്ക് ഡൗണ്‍ 30 വരെ നീട്ടിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഒട്ടേറെ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പറഞ്ഞിരുന്നതായി പളനിസ്വാമി ചൂണ്ടിക്കാട്ടി.

അതേസമയം ചെന്നൈയിൽ പുറത്ത് ഇറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ചെന്നൈ കോർപ്പറേഷൻ ആവശ്യപ്പെട്ടു. മാസ്ക്ക് ധരിക്കാത്തവർക്ക് എതിരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.

Readers Comment

Add a Comment